‘കൊണ്ടോട്ടിയൻസ് @ദമ്മാം’ നിലവിൽ വന്നു
text_fieldsകൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയിൽ പങ്കെടുത്തവർ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി നിവാസികൾക്കായി ‘കൊണ്ടോട്ടിയൻസ് @ദമ്മാം’ എന്ന പുതിയ കൂട്ടായ്മ പിറന്നു. റോയൽ മലബാർ ഓഡിറ്റോറിയത്തിൽ പ്രഥമ സംഗമത്തിൽ ബദർ അൽറാബി എം.ഡി അഹ്മദ് പുളിക്കൽ മുഖ്യാതിഥിയായി. സിദ്ദീഖ് ആനപ്ര സംഘടനയുടെ ലക്ഷ്യം അവതരിപ്പിച്ചു. ഹമീദ് ചേനങ്ങാടൻ അധ്യക്ഷത വഹിച്ചു. അഹ്മദ് പുളിക്കൽ, കബീർ കൊണ്ടോട്ടി, ശറഫുദ്ദീൻ വലിയപറമ്പ് എന്നിവർ ലോഗോ പ്രകാശനം ചെയ്തു. ഗാനമേള, നൃത്തം തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
റഫീഖ് മുതുവല്ലൂർ, ബുഷ്റ റിയാസ്, റിഷാൻ, അലി നയാബസാർ, ഫൈസൽ എടക്കോട്ട് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. നംഷീദ ഷമീർ പ്രവാസത്തെ കുറിച്ചുള്ള ഗാനമാലപിച്ചു. കൊണ്ടോട്ടിയെക്കുറിച്ചുള്ള പുതിയ അറിവുകളും വിവരങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ ക്വിസ് റിയാസ് മരക്കാട്ട്തൊടിക നയിച്ചു. നോർക്ക, പ്രവാസി ക്ഷേമനിധി ബോർഡ് രജിസ്ട്രേഷൻ ഡെസ്ക് ജുസൈർ കാന്തക്കാട് നിയന്ത്രിച്ചു. ലോഗോ, ഖിറാഅത്ത്, പ്രമോ വിഡിയോ എന്നിവക്കുള്ള സമ്മാനവിതരണം അഷ്റഫ് തുറക്കലും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം സുലൈമാൻ റോമ കാസ്റ്റിൽ, ആസിഫ് മേലങ്ങാടി എന്നിവരും നിർവഹിച്ചു.
മുഹമ്മദ് റഫാൻ ഖിറാഅത്ത് നടത്തി. ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ (പ്രസി.), അഷ്റഫ് തുറക്കൽ (ജന. സെക്ര.), വി.പി. ഷമീർ കൊണ്ടോട്ടി (ഓർഗ. സെക്ര.), ശരീഫ് മുസ്ലിയാരങ്ങാടി ചോല, റിയാസ് മരക്കാട്ട്തൊടിക (വൈ. പ്രസി.), ആസിഫ് മേലങ്ങാടി, സഹീർ മുസ്ലിയാരങ്ങാടി (ജോ. സെക്ര.), സിദ്ദീഖ് ആനപ്ര (ട്രഷ.), അഹ്മദ് പുളിക്കൽ, ഹമീദ് ചേനങ്ങാടൻ, കബീർ കൊണ്ടോട്ടി, ശറഫുദ്ദീൻ വലിയപറമ്പ് (ഉപദേശക സമിതി). 15 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. ഇ.എം. മുഹമ്മദ് കുട്ടി (ഖഫ്ജി), ഉമർ കോട്ടയിൽ (അൽഅഹ്സ), ശംസീർ മുതുപറമ്പ്, ശറഫുദ്ദീൻ വലിയപറമ്പ്, അബ്ദുൽ ബാരി നദ്വി, ഫൈസൽ എടക്കോട്ട് തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.