'തനിമ' ബോധവത്കരണ ക്ലാസ് നടത്തി
text_fieldsദമ്മാം: വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്കും രക്ഷിതാക്കൾക്കുംവേണ്ടി ദമ്മാം തനിമ സാംസ്കാരികവേദി 'ഹാപ്പിനെസ് ഹോം മെയ്ഡ്' എന്ന തലക്കെട്ടിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 200ൽപരം ആളുകൾ പങ്കെടുത്തു. നിലവിൽ കുടുംബജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും പരസ്പരം മനസ്സിലാക്കി കുടുംബത്തിലെ വിള്ളലുകൾ ഇല്ലാതാക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികപ്രവർത്തകനുമായ ഡോ. മുഹമ്മദ് ബദീഉസ്സമാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഇത്തരം കൗൺസലിങ് പ്രോഗ്രാമുകൾ വളരെ ഉപകാരപ്രദമാണെന്ന് പ്രഭാഷകൻ അഭിപ്രായപ്പെട്ടു. തനിമ സാംസ്കാരികവേദി സോണൽ പ്രസിഡൻറ് മുഹമ്മദ് അസ്കർ, സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ കബീർ മുഹമ്മദ്, ഉബൈദ് മണ്ണാട്ടിൽ, മുഹമ്മദ് ബിനാൻ, അനീസ ഷാനവാസ്, റെജിന അൻവർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.