Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമി​ക​ച്ച വി​ജ​യം...

മി​ക​ച്ച വി​ജ​യം നേ​ടി​യ യാം​ബു​വി​ലെ ന​വോ​ദ​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
Congratulations to the children of Navodaya members in Yambu for their great success.
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ യാം​ബു ന​വോ​ദ​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ കു​ടും​ബ​വേ​ദി മെ​മ​ന്റോ ന​ൽ​കി അ​നു​മോ​ദി​ച്ച​പ്പോ​ൾ

യാം​ബു: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ യാം​ബു​വി​ലെ ന​വോ​ദ​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ കു​ടും​ബ​വേ​ദി അ​നു​മോ​ദി​ച്ചു. യാം​ബു ആ​ർ.​സി യി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​വോ​ദ​യ യാം​ബു ഏ​രി​യ പ്ര​സി​ഡ​ന്റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി വി​ജ​യി​ക​ൾ​ക്കു​ള്ള മെ​മെ​ന്റോ​ക​ൾ വി​ത​ര​ണം ചെ​യ്തു. യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ നി​ന്ന് പ​ഠി​ച്ച് ഉ​യ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​ൻ​ജ​ലി​ൻ പ്ലാ​മൂ​ട്ടി​ൽ അ​ജി, ആ​ൻ ക​ത്രീ​ന ജോ​സ​ഫ്, ദി​ൽ​ന ആ​ൻ മ​ത്താ​യി, ക്രി​സ്റ്റീ​ന മേ​രി ബി​നു, ആ​ൻ മേ​രി ജെ​യിം​സ് എ​ന്നി​വ​ർ​ക്കാ​ണ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട്, ബി​ജു വെ​ള്ളി​യാ​മ്മ​റ്റം, ജോ​മോ​ൻ ജോ​സ​ഫ് താ​യ​ങ്ക​രി, നി​സാ​മു​ദ്ദീ​ൻ ക​ല്ല​റ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ വി​പി​ൻ തോ​മ​സ് സ്വാ​ഗ​ത​വും ഏ​രി​യ ജീ​വ കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി സാ​കി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenSaudi News
News Summary - Congratulate to the children of Navodaya members in Yambu for their great success.
Next Story