കോൺഗ്രസ് സ്ഥാപകദിനം റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു
text_fieldsറിയാദ്: കോൺഗ്രസിെൻറ 139ാം സ്ഥാപകദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ബത്ഹ ഡി-പാലസ് (അപ്പോളോ ഡി മോറ) ഹോട്ടലിൽ പ്രവർത്തകർ വിപുലമായി ആഘോഷിച്ചു.
റിയാദിലെ ഷിഫയിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം ഒ.ഐ.സി.സി അംഗം അബ്ദുൽ ജീഷാറിെൻറ വേർപാടിൽ അനുശോചനം അർപ്പിച്ചതിനു ശേഷം പരിപാടികൾക്ക് തുടക്കം കുറിച്ചു. ആക്ടിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
സീനിയർ വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് മതേതരമൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും വികസന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താനും കോൺഗ്രസ് ഇന്ത്യ രാജ്യത്ത് അധികാരത്തിൽ തിരികെ എത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് നാമെന്ന് അദ്ദേഹം പറഞ്ഞു. സീനിയർ വൈസ് പ്രസിഡൻറ് സലീം കളക്കര, ജില്ല പ്രസിഡൻറുമാരായ എം.ടി. ഹർഷാദ്, ഷെഫീക്ക് പുരക്കുന്നിൽ, സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം അബ്ദുൽ സലീം അർത്തിയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജോയൻറ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി സ്വാഗതവും സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.