ഒ.ഐ.സി.സി അയ്യപ്പ സേവന കേന്ദ്രം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
text_fieldsജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജ്യൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിൽ മണ്ഡല സീസണിൽ ആരംഭിച്ച അയ്യപ്പ സേവന കേന്ദ്രം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവും ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജാസിൻ കുട്ടി, ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. റോഷൻ നായർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദു ചൂഡൻ, ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജിയൻ ജനറൽ സെക്രട്ടറി അസാബ് വർക്കല, സൈമൺ പത്തനംതിട്ട, ഷാനു കരമന എന്നിവരാണ് കേന്ദ്രം സന്ദർശിച്ചത്.
അയ്യപ്പ ഭക്തൻമാർക്കുള്ള ചുക്ക് കാപ്പിയും ലഘു ഭക്ഷണവും വിവിധ കേന്ദ്രങ്ങളിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നതായി നേതാക്കൾ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലും അയ്യപ്പൻമാർക്കുള്ള അന്നദാനം, ലഘു ഭക്ഷണം, ചുക്ക് കാപ്പി, കുടി വെള്ളം മുതലായവയും മയിലപ്രയിലും മുൻസിപ്പൽ ഇടത്താവളത്തിലും വിതരണം ചെയ്യുമെന്ന് ഒ.ഐ.സി.സി വെസ്റ്റൻ റീജിയൻ പ്രസിഡന്റ് ഹക്കിം പാറക്കൽ, ജനറൽ കൺവീനർ അനിൽ കുമാർ പത്തനംതിട്ട, കൺവീനർ രാധാകൃഷ്ണൻ കാവുമ്പായി, ജനറൽ സെക്രട്ടറി അസാബ് വർക്കല, ട്രഷറർ ഷരിഫ് അറക്കൽ, അശോക് കുമാർ എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിൽ കെ.പി.സി.സിയുടെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും നേതാക്കൻമാർ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.