കോൺഗ്രസ് രാഷ്ട്രീയത്തിൽ വഴിത്തിരിവ് അനിവാര്യം...
text_fieldsഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിെൻറ സമുന്നതരായ നേതാക്കൾതന്നെ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, നിലവിലുള്ള നേതൃത്വെത്ത അംഗീകരിക്കാൻ തയാറാവണം. ഗ്രൂപ് സമവാക്യങ്ങൾക്ക് അതീതമായി സംഘടനയെ ശക്തിപ്പെടുത്താൻ നേതാക്കളും അണികളും കൂട്ടായി പ്രവർത്തിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളോട് എതിർക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരേ ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഈ പ്രസ്ഥാനം ഒരു ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയരും. അതിനായി കോൺഗ്രസിെൻറ വാർഡ് തലം മുതൽ ഉണർന്നുപ്രവർത്തിക്കണം. മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും സർദാർ വല്ലഭ ഭായ് പട്ടേലും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സ്വപ്നംകണ്ട ഒരു കോൺഗ്രസ് ഒരു മതേതര ഭാരതം കെട്ടിപ്പടുക്കാൻ പ്രവർത്തകർ മുതൽ നേതാക്കൾ വരെയുള്ള എല്ലാവർക്കും കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുകയാണ് എന്നെപ്പോലുള്ള ഒാരോ കോൺഗ്രസുകാരനും. ഇന്ത്യയുടെ കാവലാൾ ആകാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന ഒരേ ഒരു പ്രസ്ഥാനത്തിനു മാത്രമേ കഴിയൂ എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല. ഞാൻ ഈ പാർട്ടിയിലെ നാലണയാണ് എന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിക്ക് അതീതനായി പാർട്ടിയിൽ മറ്റാരുമില്ല എന്ന മുൻ മന്ത്രി കെ.സി. ജോസഫിെൻറയും വാക്കുകൾ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ വ്യക്തമായ ഉദ്ദേശ്യശുദ്ധിയോടെ തന്നെ കാണണം. വനിതകൾക്കു പ്രാതിനിധ്യമില്ലാത്ത ഒരു ജില്ല കോൺഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് എന്ന കൊല്ലം മുൻ ഡി.സി.സി അധ്യക്ഷയുടെ വാക്കുകളും നേതൃത്വം മുഖവിലക്കെടുക്കണം. കോൺഗ്രസിനെ ശക്തിപ്പെടുത്തി ജനകീയ വിഷയങ്ങളിലേക്ക് പൂർവാധികം കരുത്തോടെ ഇറങ്ങിത്തിരിക്കാൻ ഒാരോ പാർട്ടിപ്രവർത്തകനും തയാറാവണം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.