വയനാട്ടിൽ കോൺഗ്രസ് ഉണർത്തിയത് ലോല വികാരങ്ങൾ -സത്യൻ മൊകേരി
text_fieldsദമ്മാം: വയനാട്ടിൽ രാഷ്ട്രീയം പറയാൻ കോൺഗ്രസ് പാർട്ടി തയാറായില്ലെന്ന് ലോക്സഭാ ഉപതെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരി ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിൽ കോൺഗ്രസിന് കയറിവരാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ദമ്മാമിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുത്തശ്ശി വെടിയറ്റുവീണതിന്റെയും അച്ഛൻ ബോംബിനാൽ പൊട്ടിത്തെറിച്ചതിന്റെയുമൊക്കെ ഓർമകളെ ഉണർത്തി ജനങ്ങളുടെ അനുകമ്പ വാങ്ങിയാണ് ഇത്രയേറെ ഭൂരിപക്ഷത്തിൽ അവർ ജയിച്ചത്.
ഇലക്ഷൻ പ്രചാരണങ്ങൾക്കിടയിൽ ഒരിക്കൽ ഞാൻ സംസാരിച്ചുനിന്ന വേദിയിലേക്ക് പ്രിയങ്ക ഗാന്ധി കയറിവന്നു. അന്ന് ഞാൻ അവരോട് ചോദിച്ചു നിങ്ങൾ രാഷ്ട്രീയം പറയാത്തത് എന്തുകൊണ്ടാണെന്ന്. അതിനവർ മറുപടി പറഞ്ഞില്ല. ഞങ്ങൾ ഉയർത്തിയ ഗൗരവമുള്ള ചോദ്യത്തിന് അവർ ഇപ്പോഴും ഉത്തരം തന്നിട്ടില്ല. കോൺഗ്രസിന്റെ മുഖ്യ ശത്രു ആരാണ് എന്നതായിരുന്നു ചോദ്യം. പണക്കൊഴുപ്പിനെയും കാടിളക്കിയ പ്രചാരണ കോലാഹലങ്ങളെയും മറികടന്ന് രണ്ടേകാൽ ലക്ഷത്തിലധികം വോട്ട് ഇടതുപക്ഷത്തിന് വാങ്ങാനായി എന്നത് ചെറിയ കാര്യമല്ല. ഇടതിെൻറ അടിസ്ഥാന വോട്ടുകളാണ് അത്.
മുന്നോട്ടുള്ള യാത്രയിൽ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ വോട്ടുകളും ഇടതുപക്ഷത്തെ തേടിവരുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.