കോൺഗ്രസ് പ്രവർത്തകർ പുതിയ കാലത്തേക്ക് സജ്ജരാകണം -ഡോ. സരിൻ
text_fieldsറിയാദ്: സാങ്കേതിക രംഗത്ത് ലോകം വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തേക്ക് സജ്ജരാകാൻ കോൺഗ്രസ് പ്രവർത്തകർ തയാറാവണമെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ പറഞ്ഞു. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് അപ്-23’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമാകെ ചിതറിക്കിടക്കുന്നവർക്ക് ഒരുമെയ്യായി ഒരുമിക്കാനുള്ള മൈതാനി ഇനിയുള്ള കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കോവിഡ് കാലത്തും പരസ്പരം താങ്ങാകാൻ സോഷ്യൽ മീഡിയ വഴി കഴിഞ്ഞത് ഇതിന് തെളിവാണ്.
കവലകളിലും ചായക്കടകളിലും നടന്നിരുന്ന ചർച്ചകൾ ഇന്ന് നടക്കുന്നത് സോഷ്യൽ മീഡിയലിലാണ്. പൊതുബോധം രൂപപ്പെട്ടുവരുന്ന ഇത്തരം ഇടങ്ങളിൽ ശക്തമായി കോൺഗ്രസിന്റെ ചരിത്രവും കാഴ്ചപ്പാടും പറയാനും രാജ്യത്തെക്കുറിച്ച് വ്യാജമായി പ്രചരിപ്പിക്കുന്ന ചരിത്രത്തെ പൊളിച്ചടുക്കാനും പ്രവർത്തകർ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. മലസ് അൽമാസ് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡൻറ് ഫൈസൽ ബാഹസ്സൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. റസാഖ് പൂക്കോട്ടുംപാടം, റഷീദ് കുളത്തറ, സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, നവാസ് വെള്ളിമാടുകുന്ന്, അഡ്വ. എൽ.കെ. അജിത്, അക്ബർ വരിക്കോട്ടിൽ എന്നിവർ സംസാരിച്ചു.
ജില്ല പ്രസിഡൻറുമാരായ ബാലുക്കുട്ടൻ, അമീർ പട്ടണത്ത്, എം.ടി. ഹർഷദ്, ബഷീർ കോട്ടയം, സുരേഷ് ശങ്കർ, നാദിർഷ, ഷാജി മഠത്തിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് സ്വാഗതവും അഡ്വ. വൈശാഖ് നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ രാജു പപ്പുള്ളി, ഹക്കീം പട്ടാമ്പി, കരീം ആലത്തൂർ, ഷഹീർ കൊട്ടക്കാട്ടിൽ, റിയാസ് കരിമ്പുഴ, റഫീഖ് പട്ടാമ്പി, ഫാസിൽ, ഹാഷിം, സുലൈമാൻ, മുഹമ്മദാലി പെരുവെമ്പ്, നിഹാസ് ശരീഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.