ബജറ്റിൽ പ്രവാസികൾക്ക് സമാശ്വാസ പദ്ധതികൾ -ന്യൂ ഏജ് ഇന്ത്യ ഫോറം
text_fieldsജിദ്ദ: പ്രവാസികളെ ചേർത്തുപിടിക്കുന്ന സംസ്ഥാന ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും കേന്ദ്രത്തിന്റെ അവഗണനയുടെ പ്രത്യാഘാതം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നത് തടയാൻ മാർഗം തേടണമെന്നും ന്യൂ ഏജ് ഇന്ത്യ ഫോറം ശറഫിയ യൂനിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജിദ്ദയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവിസുകൾ വർധിപ്പിക്കുകയും അമിതമായ ടിക്കറ്റ് നിരക്കുകൾ കുറക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. ന്യൂഏജ് രക്ഷധികാരി പി.പി. റഹീം യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സത്താര്‍ ഇരിട്ടി അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി സുബൈര്‍ ആലുവ (രക്ഷാധികാരി), ടി.കെ. ലത്തീഫ് തലശ്ശേരി (പ്രസി), സക്കീര്‍ ഹുസൈന് പൂക്കോട്ടുംപാടം (ജനറല്‍ സെക്രട്ടറി), അസീസ് മുക്കം (ട്രഷറർ), അഹമ്മദ് കരീം ആലുവ, സന്തോഷ് കൊട്ടാരക്കര (സെക്രട്ടറിമാർ), ഗോപന് ബേപ്പൂര്‍, മുജീബ് എടത്തനാട്ടുകര (വൈസ് പ്രസി.) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.