സൗദിക്കും- ഇന്ത്യയ്ക്കുമിടയിൽ വിമാനസർവിസ്: പ്രതീക്ഷയുണ്ടെന്ന് അംബാസഡർ
text_fieldsറിയാദ്: സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിൽ വിമാനസർവിസ് പുനരാരംഭിക്കുന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. സൗദിയധികൃതരുമായി ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. സൗദി ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി, വിദേശകാര്യമന്ത്രാലയം എന്നിവയുമായി ഇതിനകം ചർച്ചകൾ നടന്നു.
ഇരുരാജ്യങ്ങൾക്കും തുല്യ പ്രയോജനമുള്ള എയർ ബബ്ൾ കരാറിനുള്ള ശ്രമാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഭരണഘടനാ ദിനം പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വർഗീയ ലഹളകളും വിഭജനവുമൊക്കെ നടമാടിയിരുന്ന സമയത്താണ് ഡോ. ബി.ആർ. അംബേദ്കറിെൻറ നേതൃത്വത്തിൽ എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന വിധം ഭരണഘടന തയ്യാറാക്കിയതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഡോ. ബി.ആർ. അംബേദ്കറെ കുറിച്ചുള്ള ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. ഭരണഘടന സംബന്ധിച്ച ഡോക്യുമെർറികൾ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.