ചെങ്കടലിലെ ടൂറിസ്റ്റ് കേന്ദ്രം ‘അമാല’യുടെ നിർമാണം പുരോഗമിക്കുന്നു
text_fieldsറിയാദ്: ചെങ്കടലിലെ പുതിയ ആഡംബര ടൂറിസം ലക്ഷ്യസ്ഥാനമായ ‘അമാല’യുടെ നിർമാണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി റെഡ് സീ ഇൻറർനാഷനൽ കമ്പനി അറിയിച്ചു. ആരോഗ്യകരവും വിശിഷ്ടവുമായ ജീവിതം നയിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്ന പുതിയ ആഡംബര വിനോദസഞ്ചാര കേന്ദ്രമാണിത്.
ചെങ്കടലിന്റെ പരിശുദ്ധിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രകൃതിയുമായും സമൂഹവുമായും ആഴത്തിൽ ബന്ധപ്പെടാൻ രൂപകൽപന ചെയ്ത ഇടങ്ങളുള്ള തീരദേശ ജീവിതശൈലി എന്ന ആശയത്തിന്റെ പുനരാവിഷ്കാരമാണ് ‘അമാല’.
അമാല നിർമാണത്തിന്റെ എല്ലാ മേഖലകളിലും ഞങ്ങൾ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചതായി റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. ഉന്നത സൗകര്യങ്ങളുള്ള റിസോർട്ടുകളും നൂതനമായ അനുഭവങ്ങളും മുതൽ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ വരെയുണ്ട്.
പദ്ധതി പൂർത്തിയാകുമ്പോൾ ആഡംബരവും ആരോഗ്യവും സമന്വയിപ്പിക്കുന്ന അസാധാരണമായ ഒരു അനുഭവം അമാല പകർന്നുനൽകും. ഇത് ജീവിതശൈലിയിലും മനുഷ്യ ആശയവിനിമയത്തിലും ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
ജോലികൾ പുരോഗമിക്കുമ്പോൾ അമാലയുടെ നിരവധി പ്രധാന മേഖലകൾ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. ടൂറിസ്റ്റുകളെ ഉടൻ സ്വീകരിച്ചുതുടങ്ങും. ട്രിപ്ൾ ബേയിലെ മറീന വില്ലേജിലുള്ള ഇക്കോണക്സ് അമാല റിസോർട്ടിന്റെ ഫൗണ്ടേഷൻ നിർമാണം പൂർത്തിയായി.
പ്രധാന അപ്പോതെക് വില്ലേജ് ഹോട്ടൽ കെട്ടിടം, അപ്പാർട്മെന്റുകൾ, വില്ലകൾ എന്നിവയുടെ കോൺക്രീറ്റ് ഘടനയുടെ ജോലികൾ പൂർത്തിയായിവരുകയാണ്. Xമികച്ച റസ്റ്റാറന്റുകളും ഉയർന്ന നിലവാരത്തിലുള്ള ഷോപ്പുകളും വർഷം മുഴുവനും പരിപാടികൾ അരങ്ങേറുന്ന വേദികളും ഇതിൽ ഉൾപ്പെടുന്നു.
മറീന വില്ലേജിലെ ഫ്ലോട്ടിങ് ബെർത്തുകൾക്കും ഫിക്സഡ് ഡെക്കുകൾക്കുമായി കരാറുകൾ നൽകിയിട്ടുണ്ട്. കോൺക്രീറ്റ് ജോലികൾ അവസാന ഘട്ടത്തിലാണ്. സ്റ്റീൽ ഘടനകളുടെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങളുടെയും ജോലികൾ ആരംഭിച്ചു.
മറ്റൊരു പ്രധാന പദ്ധതി സൗദി ആരോഗ്യ മന്ത്രാലയം ഈ വർഷാദ്യം അംഗീകരിച്ച അമാല ആശുപത്രിയാണ്. ആരോഗ്യ മന്ത്രാലയം അതിെൻറ രൂപകൽപനക്ക് അംഗീകാരം നൽകി. ഇത് അമാലയിലെ താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ സേവനങ്ങൾ നൽകും.
അമാല പദ്ധതി മൊത്തം പൂർത്തിയാകുമ്പോൾ 30 ഹോട്ടലുകളിലായി ഏകദേശം 4,000 മുറികളും ഏകദേശം 1,200 ആഡംബര പാർപ്പിട യൂനിറ്റുകളും അപ്പാർട്മെൻറുകളും വില്ലകളും ഉൾപ്പെടും.
ഉയർന്ന നിലവാരമുള്ള റീട്ടെയിൽ സ്റ്റോറുകൾ, ഫൈൻ ഡൈനിങ് റസ്റ്റാറന്റുകൾ, വിനോദകേന്ദ്രങ്ങൾ, വിനോദ സ്ഥാപനങ്ങൾ എന്നിവക്ക് പുറമേയാണിത്. ലക്ഷ്യസ്ഥാനം പൂർണമായും സൗരോർജത്തെ ആശ്രയിക്കും. ഇത് പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം ടൺ കാർബൺ ഉദ്വമനം കുറക്കാൻ സഹായിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.