മിനയിൽ തീർഥാടകരുടെ താമസത്തിന് കെട്ടിടനിർമാണം പുരോഗമിക്കുന്നു
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്ക് മികച്ച താമസസൗകര്യമൊരുക്കാൻ മിനയിൽ മോഡൽ െറസിഡൻഷ്യൽ കെട്ടിടം പണിയുന്നു. പുണ്യസ്ഥലങ്ങളിലെ വികസനത്തിെൻറ ഭാഗമായി മക്ക, മശാഇർ റോയൽ കമീഷന് കീഴിലെ 'കിദാന' െഡവലപ്മെൻറ് കമ്പനിയാണ് ഈ കെട്ടിടങ്ങൾ ഒരുക്കുന്നത്.
വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. വരുംവർഷങ്ങളിൽ ഹജ്ജിനെത്തുന്നവർക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഇത് നിർമിക്കുന്നത്. നിരവധി വികസനപദ്ധതികളാണ് ഇതിനകം കിദാന കമ്പനി നടപ്പാക്കിവരുന്നത്. 3800 ചതുരശ്ര മീറ്ററിലാണ് മോഡൽ റെസിഡൻഷ്യൽ കെട്ടിട പദ്ധതി നടപ്പാക്കുന്നത്.
താമസമുറി, അടുക്കള, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഓരോ യൂനിറ്റും. നൂതന നിർമാണ സാേങ്കതികവിദ്യയിൽ ഏഴ് ശൗചാലയ സമുച്ചയങ്ങളും നിർമിക്കുന്നുണ്ട്.
ത്വവാഫിന് ഹറമിലെ മുഴുവൻ നിലകളിലും സൗകര്യം
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ത്വവാഫിനായി മക്ക ഹറമിലെ മുഴുവൻ നിലകളും തുറന്നിടും.മസ്ജിദുൽ ഹറാമിലെ മത്വാഫ് മുറ്റവും താഴത്തെ നിലയും ഒന്നാം നിലയും ഹജ്ജ് വേളയിൽ തുറന്നുകൊടുക്കുമെന്ന് ഇരുഹറം കാര്യാലയ പദ്ധതി, എൻജിനീയറിങ് പഠന ഏജൻസി അണ്ടർ സെക്രട്ടറി എൻജി. സുൽത്താൻ അൽഖുറൈശി പറഞ്ഞു.
മത്വാഫിലേക്ക് വേഗത്തിലെത്താനും തിരക്കൊഴിവാക്കാനും കിങ് അബ്ദുൽ അസീസ് ഗേറ്റ്, ബാബ് ഉംറ, ബാബ് ഫത്ഹ് ഗേറ്റ് എന്നിവ ഉൾപ്പെടെ മത്വാഫിലേക്ക് 20 കവാടങ്ങൾ തുറന്നിടും. 28 ഇലക്ട്രിക് ലിഫ്റ്റുകളും പ്രവർത്തിക്കും. കൂടാതെ മൂന്നാം സൗദി വികസന പദ്ധതി ഭാഗത്തെ കെട്ടിടത്തിൽ 1,61,186 ചതുരശ്ര മീറ്ററിലധികം സ്ഥലവും ലഭ്യമാക്കും. 174 ഇലക്ട്രിക് എലവേറ്ററുകൾ, 44 ലിഫ്റ്റുകൾ എന്നിവ പ്രവർത്തിപ്പിക്കും. 2,585 ടോയ്ലറ്റുകളും അംഗസ്നാനം ചെയ്യുന്നതിന് 1,131 വുദു കേന്ദ്രങ്ങൾ ഒരുക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
കോവിഡ്ബാധ സംശയിക്കുന്നവർക്ക് പ്രത്യേക മുറി വേണം
ജിദ്ദ: ഹജ്ജ് വേളയിൽ കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ താമസിപ്പിക്കാൻ മിനയിലെ ഒാരോ ടവർ കെട്ടിടത്തിലും മുറികളുണ്ടായിരിക്കണമെന്ന് ഹജ്ജ് സേവന സ്ഥാപനങ്ങളോട് ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു കെട്ടിടത്തിൽ ഒരു മുറി എന്നനിലയിൽ ഇതിനായി മാറ്റിവെക്കണം. തൊഴിലാളികൾക്ക് ഒരാൾക്ക് നാലു മീറ്റർ എന്ന നിലയിൽ സമൂഹ അകലം പാലിച്ചുള്ള സൗകര്യമുണ്ടായിരിക്കണം.
നിശ്ചിതഅകലം ഒരുക്കാൻ പ്രയാസം തോന്നുന്നവർ മന്ത്രാലയത്തിലെ മശാഇർ ഒാഫിസുമായി ബന്ധപ്പെടണം. ഹജ്ജ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാനും സ്മാർട്ട് കാർഡ് പ്രവർത്തിപ്പിക്കാനും ഒാരോ ഹജ്ജ് കമ്പനിയും തീർഥാടകരുടെയും ആ കമ്പനികളുടെ കീഴിലുള്ള തൊഴിലാളികളുടെയും പേരുവിവരങ്ങൾ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.