സബ്സ്റ്റേഷൻ നിർമാണം പൂർത്തിയായി
text_fieldsജുബൈൽ: സൗദി അറേബ്യയിലെ റാബിഗ്-3 ഉപ്പുവെള്ള ഡീസലൈനേഷൻ പ്ലാൻറിന് വൈദ്യുതി നൽകുന്നതിന് ജി.ഇ റിന്യൂവബ്ൾ എനർജിയുടെ ഗ്രിഡ് സൊലൂഷൻസിെൻറ നേതൃത്വത്തിൽ സബ്സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി. ഐ.ഡ.ബ്ല്യൂ.പി പ്ലാൻറിെൻറ സഹ ഉടമയും ഓപറേറ്ററുമായ റാബി-ത്രീയുടെ കീഴിലാണ് ജി.ഇയുടെ ഗ്രിഡ് സൊലൂഷൻസ് പദ്ധതി പൂർത്തിയാക്കിയത്. വിശുദ്ധ നഗരമായ മക്കയിലേക്കും ജിദ്ദയിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സീ വാട്ടർ റിവേഴ്സ് ഓസ്മോസിസ് (എസ് .ഡബ്യൂ.ആർ.ഒ) പ്ലാൻറുകളിൽ ഒന്നാണിത്. ചൈനയുടെ ഷാൻഡോങ് ടൈജുൻ ഇലക്ട്രിക് പവർ എൻജിനീയറിങ് കമ്പനിയാണ് പദ്ധതിയുടെ കരാറിൽ സഹകരിച്ച മറ്റൊരു വിദേശ കമ്പനി.
കോവിഡ് കാലത്ത് 380/110 കെ.വി സബ്സ്റ്റേഷെൻറ രൂപകൽപന, സിവിൽ വർക്കുകൾ, ഉപകരണങ്ങൾ വിതരണം, ഇൻസ്റ്റലേഷൻ, പരിശോധന, കമീഷൻ ചെയ്യൽ എന്നിവ ഇത് പൂർത്തിയാക്കിയിരുന്നു . 6,00,000 ഘനമീറ്റർ കുടിവെള്ളം എത്തിക്കാനുള്ള ശേഷി റാബിഗ്-3 ഐ.ഡബ്ല്യൂ.പിക്ക് ഉണ്ട്. റാബിഗ്-3 ഐ.ഡബ്ല്യൂ.പി പ്ലാൻറ് കമീഷൻ ചെയ്യുന്നതിൽ നിർണായക കണ്ണിയായി സബ്സ്റ്റേഷൻ പ്രവർത്തിക്കുന്നു. ഇത് മക്കയിലെയും ജിദ്ദയിലെയും നിവാസികൾക്ക് തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കുന്നതായി കമ്പനി സി.ഇ.ഒ അബ്ദുൽ അസീസ് അൽമാധി പറഞ്ഞു. ഷെഡ്യൂളിന് മുമ്പായി പ്രോജക്ട് പൂർത്തിയാക്കുന്നതിന് ഓൺ സൈറ്റ് ജോലികൾ നൽകുന്നതിന് ജി.ഇ യുടെ ഗ്രിഡ് സൊലൂഷനുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.