പാസ്പോർട്ട് പരമാവധി വേഗത്തിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ
text_fieldsഅബഹ: ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അബഹയിലെ കോൺസുലാർ സർവിസ് കേന്ദ്രമായ വി.എഫ്.എസ് ഓഫീസ് സന്ദർശിച്ചു. ഖമിസ് മുശൈത്തിലെ ഉമ്മുസറാറിലുള്ള ഓഫീസ് സന്ദർശിച്ച അദ്ദേഹം ഇവിടത്തെ സൗകര്യങ്ങൾ വിലയിരുത്തി. ഓഫീസിൽ എത്തുന്നവർക്ക് വിവിധ ഭാഷയിലുള്ള അറിയിപ്പുകൾ നോട്ടീസ് ബോർഡിലും മേശപ്പുറത്തും സ്ഥാപിക്കാനും വേഗത്തിൽ നടപടികൾ പൂർത്തിയിക്കാനുള്ള നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
പാസ്പോർട്ടുകൾ ലഭിക്കുന്നതിന് ഒരു മാസത്തോളം കാലതാമസം നേരിടുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി പരമാവധി വേഗത്തിൽ നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് കോൺസുൽ ജനറൽ പറഞ്ഞു. നാട്ടിലെ പൊലീസ് പരിശോധനയടക്കമുള്ള നടപടികൾ പൂർത്തീകരിച്ച് മികച്ച സേവനം വേഗത്തിൽ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺസുൽ ജനറലിനെ വി.എഫ്.എസ് ഇന്ത്യൻ പാസ്പോർട്ട് വിഭാഗം തലവൻ അഹമ്മദ് അഫ്സൽ ഖാൻ, ഖമീസ് ഓഫീസ് മനേജർ ഷംസുദ്ദീൻ തായ്കാണ്ടി മാളിയേക്കൽ, ഒദ്യോഗസ്ഥനായ അബ്ദുറഹ്മാൻ സഅദ് ഖഹ്താനി, സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുറഹ്മാൻ അൽ ഫത്താനി അൽ ബിശി എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.