പ്രവാസി മലയാളികൾ നൽകിയ സംഭാവന തുല്യതയില്ലാത്തത് -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsഖമീസ് മുശൈത്ത്: സൗദിയുടെയും ഇന്ത്യയുടെയും വികസന കുതിപ്പിന് പ്രവാസി മലയാളികൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. നിയോം, ലൈൻ പദ്ധതികൾ ഉൾപ്പെടെ ലോകരാജ്യങ്ങൾ അത്ഭുതത്തോടെ നിരീക്ഷിക്കുന്ന വൈവിധ്യമാർന്ന വികസന പ്രവർത്തനങ്ങളാണ് സൗദി അറേബ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.
നിലവിലെ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളിൽനിന്ന് മറുനാടൻ മലയാളികൾക്ക് അർഹമായ പരിഗണ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് വിത്ത് മുനവ്വറലി ശിഹാബ് തങ്ങൾ’ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ജലീൽ കാവനൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബഷീർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ,
സെൻട്രൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, ഒ.ഐ.സി.സി ദക്ഷിണ മേഖല സെക്രട്ടറി പ്രകാശൻ നാദാപുരം, മുഹമ്മദലി ചെന്ത്രാപ്പിന്നി (തനിമ), സാദിഖ് ഫൈസി (എസ്.ഐ.സി), മഹ്മൂദ് സഖാഫി (ഐ.സി.എഫ്), റഊഫ് ഇരിങ്ങല്ലൂർ, അനൂപ് റാവുത്തർ, ഉണ്ണീൻ കാശ്മീർ, മുഹമ്മദ് കുട്ടി കുനിയിൽ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സലിം പന്താരങ്ങാടി സ്വാഗതവും അലി സി. പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.