Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭക്ഷ്യസംവിധാനം...

ഭക്ഷ്യസംവിധാനം ശക്തിപ്പെടുത്താൻ രാഷ്ട്രങ്ങൾ തമ്മിൽ സഹകരണം അനിവാര്യം -സൗദി അറേബ്യ

text_fields
bookmark_border
food system -Saudi Arabia
cancel
camera_alt

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ജി20 ​രാ​ഷ്ട്ര​ങ്ങ​ളി​ലെ കൃ​ഷി​മ​ന്ത്രി​മാ​രു​ടെ യോ​ഗം

റി​യാ​ദ്: ഭ​ക്ഷ്യ​സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ൽ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​ന്ത്യ​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ജി20 ​രാ​ഷ്ട്ര​ങ്ങ​ളി​ലെ കൃ​ഷി മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി എ​ൻ​ജി. അ​ബ്ദു​റ​ഹ്‌​മാ​ൻ ബി​ൻ അ​ബ്ദു​ൽ മു​ഹ്‌​സി​ൻ അ​ൽ ഫാ​ദി​ലി​യാ​ണ് പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ഴി ഭ​ക്ഷ്യ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി​യ​ത്. മ​നു​ഷ്യ​രാ​ശി​യു​ടെ സു​സ്ഥി​ര​വു​മാ​യ ഭാ​വി​ക്ക് ഭ​ക്ഷ്യ​സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് അ​ൽ ഫാ​ദി​ലി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ​ക്ക് അ​നു​സൃ​ത​മാ​യി ഭ​ക്ഷ്യ​വി​ത​ര​ണ ശൃം​ഖ​ല കാ​ര്യ​ക്ഷ​മ​മാ​കേ​ണ്ട​തു​ണ്ട്. വ​നി​ത​ക​ളെ​യും യു​വാ​ക്ക​ളെ​യും ബോ​ധ​വ​ത്ക​രി​ച്ചും ശാ​ക്തീ​ക​രി​ച്ചും ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തി ഇ​ക്കാ​ര്യം സാ​ധി​ച്ചെ​ടു​ക്കാ​മെ​ന്ന് അ​ൽ ഫാ​ദി​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.2018ൽ ​സൗ​ദി അ​റേ​ബ്യ തു​ട​ക്കം​കു​റി​ച്ച എ​ട്ട് വ്യ​ത്യ​സ്ത മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സു​സ്ഥി​ര ഗ്രാ​മീ​ണ വി​ക​സ​ന പ​ദ്ധ​തി​യി​ലേ​ക്ക് ശ്ര​ദ്ധ​ക്ഷ​ണി​ച്ച മ​ന്ത്രി അ​തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ അ​ട​ക്ക​മു​ള്ള ചി​ല മേ​ഖ​ല​ക​ളു​ടെ വ​രു​മാ​നം അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് 50 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്ത​ര​വാ​ദി​ത്ത നി​ക്ഷേ​പ​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം ധ​ന​സ​ഹാ​യ വി​നി​യോ​ഗ​ത്തി​ന് നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പു​തു​മ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഭ​ക്ഷ്യ​മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും പ്ര​തി​രോ​ധ​ശേ​ഷി​യും സ്ഥി​ര​ത​യും വ​ർ​ധി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ക്ഷ്യ അ​ര​ക്ഷി​ത​ത്വ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണം. കി​ങ് സ​ൽ​മാ​ൻ എ​യ്ഡ് ആ​ൻ​ഡ് റി​ലീ​ഫ് സെ​ന്റ​ർ (കെ.​എ​സ് റി​ലീ​ഫ്) വ​ഴി 71 രാ​ജ്യ​ങ്ങ​ളി​ൽ 772 ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ സൗ​ദി അ​റേ​ബ്യ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ കാ​ര്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കൈ​ലാ​ഷ് ചൗ​ധ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ത്രി​ദി​ന ജി.20 ​മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiafood system
News Summary - Cooperation between nations is essential to strengthen the food system -Saudi Arabia
Next Story