ചൈനയുമായുള്ള സഹകരണം അമേരിക്കയുമായുള്ള നിസ്സഹകരണമല്ല -സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: ചൈനയുമായുള്ള സഹകരണം എന്നതിനർഥം അമേരിക്കയുമായി നിസ്സഹകരണമല്ലെന്ന് സൗദി വിദേശകാര്യ മന്ത്രി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. അറബ്-ചൈനീസ് ഉച്ചകോടിയുടെ അവസാനം അറബ് ലീഗ് സ്റ്റേറ്റ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽഗെയ്ത്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ നായിഫ് അൽഹജ്‌റഫ് എന്നിവരോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നയം വ്യക്തമാക്കിയത്.
അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിെൻറ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അറബ്-ചൈനീസ് ഉച്ചകോടി. ചൈനയുമായുള്ള സഹകരണം നിരവധി വെല്ലുവിളികളെ നേരിടാനാകുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുമായി സഹകരണം ആവശ്യമാണ്. എന്നാൽ ആദ്യത്തെ സമ്പദ് വ്യവസ്ഥയുമായി നിസ്സഹകരണം എന്നല്ല ഇതിനർഥം. രാജ്യത്തിന് ചൈനയുമായും അമേരിക്കയുമായും പൊതുവായ താൽപ്പര്യങ്ങളുണ്ട്. അവ നേടിയെടുക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും. ചൈനയും ജി.സി.സി രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര ഉടമ്പടിയിലെത്താൻ ഞങ്ങൾ ചർച്ച നടത്തി. ചൈനയുമായുള്ള ആശയവിനിമയം ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സ്ഥിരമായ ആശയവിനിമയത്തിെൻറ വിപുലീകരണമാണെന്ന് വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ചൈനയുമായുള്ള സാമ്പത്തിക വികസന മേഖലകളെ പിന്തുണയ്ക്കുന്ന ഗുണപരമായ തീരുമാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യ ഒരു പാതയിലൂടെയല്ല ഇടപെടുന്നത്. ഞങ്ങൾക്ക് എല്ലാവരോടും തുറന്ന സമീപനമാണ്. ഞങ്ങൾ ബഹുമുഖ സഹകരണത്തിൽ വിശ്വസിക്കുന്നു. ചൈനയുമായുള്ള ബന്ധം ആയുധങ്ങളുടെ പ്രശ്നത്തേക്കാൾ ആഴമേറിയതാണ്. അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാൻ, ജർമനി എന്നിവയുമായി സൗദി അറേബ്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഞങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഞങ്ങൾ ഞങ്ങളുടെ നയങ്ങൾ രൂപപ്പെടുത്തുന്നത് തുടരും.
മേഖലയുടെ സ്ഥിരതയിലും സുരക്ഷയിലും ചൈന അതീവ ശ്രദ്ധാലുവാണ്. ചൈന-അറബ് കോ-ഓപറേഷൻ ഫോറം ഇന്ന് പിറവിയെടുക്കുന്നതല്ലെന്നും 2004 മുതലുള്ളതാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ രംഗത്തെ സജീവ സാന്നിധ്യമാണ് സൗദി അറേബ്യ. ലോകത്ത് ഇതിന് ഒരു പ്രധാന പങ്കുണ്ട്. സാമ്പത്തിക വികസനമാണ് വിദേശ നയങ്ങളുടെ ഉറവിടമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.