Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ നിർത്തലാക്കിയത്...

ഉംറ നിർത്തലാക്കിയത് മുൻകരുതൽ നടപടികളുടെ ഭാഗമെന്ന് പണ്ഡിതസഭ

text_fields
bookmark_border
ഉംറ നിർത്തലാക്കിയത് മുൻകരുതൽ നടപടികളുടെ ഭാഗമെന്ന് പണ്ഡിതസഭ
cancel

ജിദ്ദ: സൗദി പൗരന്മാർക്കും താമസക്കാർക്കും ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം കോവിഡ് 19 വൈറസ് പടരാതിരിക്കാൻ രാജ്യം സ്വീകരിക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമെന്ന് സൗദി ഉന്നത പണ്ഡിത സഭ. ജനങ്ങളുടെ ജീവനും സ്വത്തും വിശ്വാസവും വരും തലമുറകളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വ ബോധത്തോടെയുള്ള തീരുമാനമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.

സർക്കാർ വകുപ്പുകൾ എടുക്കുന്ന ആരോഗ്യ മുൻകരുതൽ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ രാജ്യത്തെ സ്വദേശികളും വിദേശികളും ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്ന് പണ്ഡിതസഭ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ഉംറ താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തെ മതകാര്യവകുപ്പ് ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് പ്രശംസിച്ചു.

തീർഥാടകരുടെയും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്കായി സൽമാൻ രാജാവി​െൻറ നേതൃത്വത്തിൽ സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്നും ശരീഅത്തി​െൻറ വിധിയനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും പ്രയാസങ്ങൾ തടയുകയും ചെയ്യേണ്ടത് മതപരമായ ധാർമികബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശികൾക്കും വിദേശികൾക്കും ഉംറ തീർഥാടനം നിർത്തലാക്കിയ ആഭ്യന്തരവകുപ്പി​െൻറ തീരുമാനം യുക്തിപൂർണവും മതത്തി​െൻറ വിധികൾക്കനുസൃതവുമാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്ക് ഭരണാധികാരികൾ നൽകുന്ന ശ്രദ്ധയും പ്രധാന്യവുമാണ് ഇത് വ്യക്തമാക്കുന്നത്.

കോവിഡ് വൈറസ് തടയാൻ ഇരുഹറം കാര്യാലയം വിവിധ രീതിയിലുള്ള മുൻകരുതൽ നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉംറ താൽക്കാലികമായി നിർത്തലാക്കിയത് പ്രയോജനകരമായ തീരുമാനമാണെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് പൊതുതാൽപര്യം കണക്കിലെടുത്തുള്ളതാണെന്നും ഗ്രാൻഡ് മുഫ്തിയും പണ്ഡിത സഭ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronagulf newscorona virus
News Summary - corona saudi arabia umrah pilgrimage-gulf news
Next Story