Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീണ്ടും കൊറോണ മരണം; ...

വീണ്ടും കൊറോണ മരണം;  അഞ്ച്​ പക്ഷിപ്പനി കേസുകൾ കൂടി

text_fields
bookmark_border
വീണ്ടും കൊറോണ മരണം;  അഞ്ച്​ പക്ഷിപ്പനി കേസുകൾ കൂടി
cancel

ജിദ്ദ: കൊറോണ വൈറസ്​ ബാധയിൽ വീണ്ടും മരണം. റിയാദിലാണ്​ 57 വയസുകാരനായ സ്വദേശി മരിച്ചത്​. 80 വയസുള്ള ഒരാൾക്ക്​ കൂടി രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ നില ഗുരുതരമല്ല. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ 2014 ൽ പടർന്നുപിടിച്ച കൊറോണ വൈറസ്​ ബാധ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നിയന്ത്രണവിധേയമായിരുന്നു. 2017 ൽ കാര്യമായ തോതിൽ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നുമില്ല. ഇൗ വർഷത്തെ ആദ്യ ഇരയാണ്​ റിയാദിൽ മരിച്ചത്​. 

അതിന്​ പിന്നാലെ പക്ഷിപ്പനി ബാധിച്ച്​ അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ്​, അൽഅഹ്​സ, ദവാദ്​മി എന്നിവിടങ്ങളിലാണ്​ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. അൽഖർജ്​, ഹുറൈംല, ദുർമ, ബുറൈദ, ബുഖൈരിയ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ വിവിധ മന്ത്രാലയങ്ങളുടെ സംയുക്​തസംഘം രോഗബാധ ക​ണ്ടെത്തിയ കോഴികളെ കൂട്ടത്തോടെ കൊന്നു. ​രണ്ടാഴ്​ച മുമ്പ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തശേഷം ഇതുവരെ 2,449 സാമ്പിളുകളാണ്​ റിയാദിലെ വെറ്ററിനറി ഡയഗ്​നോസിസ്​ ലാബിൽ പരിശോധനക്കെത്തിയത്​.

കോഴികളെ മേഖല വിട്ട്​ കൊണ്ടുപോകുന്നത്​ കഴിഞ്ഞയാഴ്​ച ആരോഗ്യ മന്ത്രാലയം തടഞ്ഞിരുന്നു. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ കോഴികളെ കടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്നത്​ നിർബന്ധമാക്കുകയും ചെയ്​തു​. ഉത്തരവ്​ അനുസരിക്കാതെ കോഴികളെ കടത്തിയവർക്കെതിരെ കർക്കശ നടപടി സ്വീകരിച്ചിട്ടുണ്ട്​. ജിദ്ദയിൽ നിന്ന്​ മദീനയിലേക്ക്​ കടത്തിയ 640 കോഴികളെയും റിയാദിൽ നിന്ന്​ മക്കയിലേക്ക്​ കൊണ്ടുപോയ ഒര​ലോഡ്​ കോഴികളെയും പിടിച്ചെടുത്തു.  ഉത്തരവാദികൾക്ക്​ പത്തുലക്ഷം റിയാൽ പിഴയും അഞ്ചുവർഷം തടവുമാണ്​ പരമാവധി ശിക്ഷ. ഇവരുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്യും. രാജ്യമെങ്ങുമായി ഇതിനകം അഞ്ചു ലക്ഷത്തിലേറെ കോഴികളെ കൊന്നുകഴിഞ്ഞതായി അധികൃതർ പറഞ്ഞു.പരിസ്​ഥിതി, ജല, കാർഷിക മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രത്യേകസംഘം ഫാമുകൾ സന്ദർശിച്ച്​ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudicoronagulf newsmalayalam news
News Summary - corona-saudi-gulf news
Next Story