വിദേശ ഉംറ തീർഥാടകർക്ക് താൽക്കാലിക പ്രവേശന വിലക്ക്: പിന്തുണച്ച് പ്രമുഖർ
text_fieldsജിദ്ദ: കൊറോണ വ്യാപനത്തിനെതിരായ കരുതൽ നടപടികളുടെ ഭാഗമായി മക്കയിലേക്കും മദീന യിലേക്കും വിദേശത്തുനിന്ന് തീർഥാടകരും സന്ദർശകരുമെത്തുന്നത് താൽക്കാലികമായി തടഞ്ഞ സൗദി അറേബ്യൻ നടപടിയെ പിന്തുണച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖർ. കൊറോണ വൈറസ് ബാധിക്കാതിരിക്കാനാണ് ഇരുഹറമുകളിലേക്കുമുള്ള തീർഥാടകരുടെ വരവ് താൽക്കാലികമായി നിർത്തിവെച്ചതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. സൗദിയിലെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ മാരകമായ പകർച്ചവ്യാധിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കടൽ, േവ്യാമ, കര പ്രവേശന കവാടങ്ങളിൽ മുൻകരുതലെടുത്തിട്ടുണ്ട്.
ഇസ്ലാമിക ശരീഅത്തിെൻറ താൽപര്യങ്ങൾക്ക് അനുസൃതമായും ലോകാരോഗ്യ സംഘടനയുടെ ശിപാർശകളെ അടിസ്ഥാനമാക്കിയുമാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അനേകം ആളുകളെത്തുന്ന പുണ്യഭൂമിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതെന്നും ശൈഖ് സുദൈസ് പറഞ്ഞു. കൊറോണ പകർച്ച തടയാൻ രാജ്യം സ്വീകരിച്ച നിരവധി നടപടികളിലൊന്നാണ് ഇതെന്ന് ഗ്രാൻറ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് പറഞ്ഞു. വളരെ നല്ല തീരുമാനമാണെന്നും തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണെന്നും ഗ്രാൻറ് മുഫ്തി കൂട്ടിച്ചേർത്തു. തീരുമാനം നല്ലതും യുക്തിപൂർവവും ശരീഅത്തിന് അനുസൃതവുമാണെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു. ഇരുഹറമുകളിലുമെത്തുന്ന ആളുകളുടെ സുരക്ഷ മുൻകൂട്ടി കണ്ടാണ് ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചതെന്ന് സൗദി പണ്ഡിതസഭ ജനറൽ സെക്രേട്ടറിയറ്റ് വ്യക്തമാക്കി.
വിവിധ അറബ്, മുസ്ലിം രാജ്യങ്ങളിൽ പുതിയ കൊറോണ ബാധ കണ്ടെത്തിയതിനെ തുടർന്ന് തീർഥാടകരുടെയും സൗദിയിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സൗദി അറേബ്യ ഉംറ തീർഥാടകർക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചതെന്ന് അറബ് പാർലമെൻറ് പ്രസിഡൻറ് ഡോ. മിശ്അൽ ബിൻ ഫഹീം അൽസലമി പറഞ്ഞു. തീർഥാടകരുടെ സുരക്ഷക്ക് സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസിനെതിരെ സൗദി അറേബ്യ എടുത്ത നിലപാട് മതപരമായ ബാധ്യത നിർവഹണമാണെന്ന് മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ പറഞ്ഞു. സൗദി അറേബ്യ എടുത്ത തീരുമാനം പൊതുതാൽപര്യം സംരക്ഷിക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണെന്ന് ജോർഡൻ മതകാര്യ വക്താവ് ഹുസാം അൽഹിയാരി പറഞ്ഞു. ആരോഗ്യ, ഉംറ സേവനരംഗത്തുള്ളവരും വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാരും സൗദി അറേബ്യയുടെ തീരുമാനത്തെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.