കോവിഡ്-19: സൗദിയിൽ രോഗബാധ സ്ഥിരീകരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനിൽനിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് വൈറസ് ബാധയുള്ളതായി പരിശോധനയിൽ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച വൈകീട്ടാണ് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) മുഴുവൻ രാജ്യങ്ങളും കോവിഡ് വൈറസിെൻറ ഭീഷണിയിലായി. സൗദി അറേബ്യ ഒഴികെ ഗൾഫിലെ ബാക്കിയെല്ലാ രാജ്യങ്ങളിലും കോവിഡ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ആദ്യം യു.എ.ഇയിലും പിന്നീട് കുവൈത്തിലും ശേഷം ബഹ്റൈനിലും ഖത്തറിലും കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, കോവിഡ് സംശയിച്ച് പരിശോധനക്ക് നേരേത്ത അയച്ച 298 കേസുകളിലെയും ലാബ് ടെസ്റ്റ് ഫലം നെഗറ്റിവായിരുന്നെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ തിങ്കളാഴ്ച ഉച്ചക്ക് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മുന്‍കരുതലിെൻറ ഭാഗമായി രാജ്യത്ത് 25 ആശുപത്രികള്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാക്കിയിരിക്കുകയാണെന്നും കോവിഡ്-19നെ ഏതുനിലക്കും പ്രതിരോധിക്കാന്‍ സർവ സജ്ജമായിരിക്കുകയാണ് സൗദി അറേബ്യയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനുശേഷം വൈകീേട്ടാടെയാണ് ഒരാളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യം കൂടുതൽ ജാഗ്രതയിലായി.
രാജ്യത്ത് തിങ്കളാഴ്ച പകൽ വരെ എത്തിയവരടക്കം ആകെ 298 പേരുടെ സാമ്പിളുകളായിരുന്നു പരിശോധനക്ക് വിധേയമാക്കിയത്. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടവരുടെ സാമ്പിളുകൾ എടുത്താണ് പരിശോധന നടത്തിയത്. ഇവയുടെ ഫലം നെഗറ്റിവായിരുന്നു. എന്നാൽ, വൈകീട്ട് ബഹ്റൈനിൽ നിന്നെത്തിയ സൗദി പൗരെൻറ സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോൾ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തി.
കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍നിന്നു വന്നവര്‍, സംശയം തോന്നിയവര്‍ മുതലായവരുടെ സാമ്പിളുകളായിരുന്നു പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരുന്നത്. കോവിഡ് ആദ്യംതന്നെ സ്ഥിരീകരിച്ച ഇറാനിൽനിന്നെത്തിയ ആളാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച സൗദി പൗരൻ. അയാൾ ബഹ്റൈനിലെത്തി അവിടെനിന്നാണ് സൗദിയിലേക്കു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.