ചൈനയും ഇറ്റലിയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് സൗദി ഇ-ടൂറിസ്റ്റ് വിസ നിർത്തിവെച്ചു
text_fieldsജിദ്ദ: കൊറോണ വൈറസ് (കോവിഡ്-19) ലോകമാകെ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ചില രാ ജ്യങ്ങൾക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ സേവനം സൗദി അറേബ്യ നിർത്തിവെച്ചു. ചൈന, ഇറ്റലി, കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, കസാഖ്സ്താൻ എന്നീ ഏഴ് രാജ്യങ്ങൾക്കാണ് ഒാ ൺലൈൻ ടൂറിസ്റ്റ് വിസ നൽകുന്നത് താൽകാലികമായി നിർത്തിവെച്ചതെന്ന് ടൂറിസം മന്ത ്രാലയം അറിയിച്ചു. ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെയാണ് നടപടി. ഇൗ രാജ്യങ്ങളിലെ പ ൗരന്മാർക്ക് നേരെത്ത നൽകിയ ടൂറിസ്റ്റ് വിസകളിലുള്ള നടപടികളും താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇൗ രാജ്യങ്ങളിലുള്ള പൗരന്മാർക്ക് ഒാൺലൈൻ ടൂറിസ്റ്റ് വിസയിൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സൗദി സന്ദർശിക്കാനാവില്ല. അതേസമയം, മറ്റ് രാജ്യങ്ങളിലുള്ളവർക്ക് ഒാൺലൈൻ, ഒാൺ അറൈവൽ സംവിധാനങ്ങൾ വഴി ടൂറിസം വിസ നൽകുന്നത് തുടരും. പക്ഷേ, ടൂറിസ്റ്റ് വിസയിലെത്തുന്നവരെ മക്ക, മദീന പുണ്യനഗരങ്ങൾ സന്ദർശിക്കാൻ അനുവദിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇലക്ട്രോണിക് വിസ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് ടൂറിസ്റ്റ് വിസകളെയും രാജ്യം സന്ദർശിക്കാനുള്ള അനുമതിയെയും കുറിച്ച് അന്വേഷിക്കുന്നതിന് 00966920000890 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തുള്ള പൗരന്മാർക്കും വിദേശികൾക്കും വിനോദസഞ്ചാരികൾക്കും പരമാവധി സംരക്ഷണം നൽകുന്നതിനുവേണ്ടിയുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായ നടപടികളുടെ ഭാഗമാണ് താൽകാലിക വിസ നിരോധനമെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിരവധി നടപടികളിലൊന്നാണിതെന്നും മന്ത്രാലയം വക്താവ് വ്യക്തമാക്കി.
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഹറമുകൾ സുസജ്ജം
ഹറമിലെ മുഴുവന്‍ ഭാഗങ്ങളും ദിനംപ്രതി നാലുതവണയാണ് ശാസ്ത്രീയമായി ശുചീകരിക്കുന്നത്
മക്ക: കൊറോണ വൈറസ് ഉള്‍പ്പെടെ ഏത് പകര്‍ച്ചവ്യാധികളേയും പ്രതിരോധിക്കാന്‍ മക്ക മദീന ഹറമുകള്‍ സജ്ജമാണെന്ന് ഇരു ഹറം കാര്യാലയം. ഹറമിലെ മുഴുവന്‍ ഭാഗങ്ങളും ദിനംപ്രതി നാലു തവണയാണ് ശാസ്ത്രീയമായി ശുചീകരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് സന്ദേശം നൽകാൻ ഹറമുകളിലെ സ്ക്രീനുകളും ഉപയോഗപ്പെടുത്തുന്നു. ലോകവ്യാപകമായി കൊറോണ വൈറസ് സാന്നിധ്യം പടരുന്നതിനാല്‍ ജാഗ്രതയിലാണ് ലോകത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മക്കയും മദീനയും. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജമാണിവിടം.
സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആവശ്യമെങ്കില്‍ മാസ്കുകള്‍ തീര്‍ഥാടകര്‍ക്ക് എത്തിക്കും. നമസ്കാരത്തിനായി മക്കയില്‍ 13,500 കാര്പെറ്റുകളാണുള്ളത്. ഇത് ഓരോ ദിനവും മാറ്റുകയും അണുമുക്തമാക്കുകയും ചെയ്യുന്നുണ്ട്. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതകളിലെല്ലാം അണുമുക്തമാക്കുന്ന നടപടി നേരത്തേതന്നെയുണ്ട്. സൗദിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത എന്ന നിലക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ തുടരും. നിലവില്‍ രാജ്യത്ത് കര്‍മങ്ങളിലുള്ള തീര്‍ഥാടകര്‍ക്കും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഹറമില്‍ പതിവുപോലെ തീര്‍ഥാടനം തുടരാം.
വിസിറ്റ് വിസക്കാർക്കും കർശന പരിശോധന
റിയാദ്: സൗദിയിൽ വിസിറ്റ് വിസയിലെത്തിയവർക്ക് രാജ്യത്തെ വിവിധ എയർപോർട്ടുകളിൽനിന്ന് വെള്ളിയാഴ്ച കോവിഡ് വൈറസ് പരിശോധനയെ തുടർന്ന് പുറത്തിറങ്ങാൻ കാലതാമസമുണ്ടായി. ദമ്മാം, റിയാദ്, ജിദ്ദ എയർപോർട്ടുകളിൽ കേരളത്തിൽനിന്ന് വന്നവരടക്കം പുറത്തിറങ്ങാനാവാതെ ഏറെനേരം ടെർമിനലിനുള്ളിൽ കഴിയേണ്ടി വന്നു. ഉച്ചക്ക് എത്തിയവർക്ക് വൈകീട്ടാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. കോവിഡ് വൈറസ് വ്യാപനം തടയുന്നതിന് സൗദി അറേബ്യയിലേക്ക് ഉംറ, ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ എയർപോർട്ടിലെ ആരോഗ്യ പരിശോധന ഉൾപ്പെടെ കർശന നടപടികൾ മൂലമാണ് കാലതാമസമുണ്ടായത്. ഇനിയും പുറത്തിറങ്ങാനുള്ളവർ ബാക്കിയുണ്ട്. പരിശോധനകൾക്കുവേണ്ടിയാണ് സമയമെടുക്കുന്നത്. രക്തപരിശോധന നടത്തിയ ശേഷമാണ് പുറത്തേക്ക് വിട്ടതെന്ന് മലയാളി കുടുംബം പറഞ്ഞു. പരിശോധനക്കായി രക്തസാംപ്ൾ ശേഖരിച്ചെന്നും അവർ പറഞ്ഞു. ഉംറ, ടൂറിസ്റ്റ് വിസയൊഴികെ ബാക്കി ഒരു വിസയിലും റീഎൻട്രിയിലുമുള്ളവർക്ക് പ്രവേശന വിലക്കില്ലാത്തതുകൊണ്ടാണ് സൗദി എയർലൈൻസ് ഉൾപ്പെടെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കുന്നതും കൊണ്ടുവരുന്നതും.
ആരോഗ്യപരിശോധന അടക്കമുള്ള സുരക്ഷാനടപടികൾ കർശനമാക്കിയതുകൊണ്ടുള്ള കാലതാമസമാണ് എയർപോർട്ടുകളിൽ അനുഭവപ്പെടുന്നത്. എന്നാൽ, സൗദിയിലേക്ക് ഏത് വിസയിലും വരുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നു എന്നനിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യാത്രക്കാരുൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. റീഎൻട്രി വിസയിലും വിസിറ്റ്, ബിസിനസ് വിസകളിലുമുള്ളവർക്കെല്ലാം സൗദിയിേലക്ക് വരാമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.