Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കോ​ർ​പ​റേ​റ്റ്...

'കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​വും വ​ർ​ഗീ​യ​ത​യും കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ഖ​മു​ദ്ര'

text_fields
bookmark_border
കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​വും വ​ർ​ഗീ​യ​ത​യും കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ഖ​മു​ദ്ര
cancel
camera_alt

അ​സീ​ർ പ്ര​വാ​സി സം​ഘ​ത്തി​െൻറ എ​ട്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​സീ​ർ: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സേ​വ​ന​ങ്ങ​ളും പൊ​തു​ധാ​തു​ക്ക​ളും ഒ​ന്ന​ട​ങ്കം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തി​ന​ൽ​കി​യും വ​ർ​ഗീ​യ അ​ജ​ണ്ട​യി​ൽ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ചു​മു​ള്ള ഭ​ര​ണ​മാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന്​ ജി​ദ്ദ ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​സീ​ർ പ്ര​വാ​സി​സം​ഘ​ത്തി​െൻറ എ​ട്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​െൻറ സ​ക​ല സ​മ്പ​ത്ത്​ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ക എ​ന്ന സ​മീ​പ​ന​ത്തോ​ടെ നീ​ങ്ങു​ന്ന മോ​ദി സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യു​ടെ പ്ര​തീ​ക​ങ്ങ​ളി​ലൊ​ന്നാ​യ എ​യ​ർ ഇ​ന്ത്യ വി​റ്റ​ത് ലോ​ക​ത്തി​നു മു​ന്നി​ൽ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണ് വ​രു​ത്തി​വെ​ച്ച​ത്.

നാ​നാ​ത്വ​ത്തി​ലു​ള്ള ഏ​ക​ത്വ​മാ​ണ് ന​മ്മു​ടെ നാ​ടി​െൻറ സ​വി​ശേ​ഷ​ത. മ​തം, വി​ശ്വാ​സം, വം​ശം, സം​സ്കാ​രം, ജീ​വി​ത​രീ​തി എ​ന്നീ വൈ​വി​ധ്യ​ങ്ങ​ളെ ത​ക​ർ​ത്ത് ഹി​ന്ദു​ത്വം അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണ് ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഷി​ബു പ​റ​ഞ്ഞു.

ബ​ഷീ​ർ ത​രീ​ബി​െൻറ ര​ക്ത​സാ​ക്ഷി​പ്ര​മേ​യ​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന. സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​വേ​ലി​ക്ക​ര, വ​ര​വു​​ചെ​ല​വ് ക​ണ​ക്കു​ക​ൾ റ​ഷീ​ദ് ചെ​ന്ത്രാ​പ്പി​ന്നി, അ​നു​ശോ​ച​ന​പ്ര​മേ​യം ന​വാ​ബ് ഖാ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി​ക്കു​ശേ​ഷം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 33 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​സി​ഡ​ൻ​റാ​യി അ​ബു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​ന. സെ​ക്ര​ട്ട​റി (സു​രേ​ഷ് മാ​വേ​ലി​ക്ക​ര), ട്ര​ഷ​റ​റാ​യി റ​ഷീ​ദ്, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യി രാ​ജ​ഗോ​പാ​ൽ ക്ലാ​പ്പ​ന, സു​നി​ൽ​കു​മാ​ർ കോ​ഴി​ക്കോ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി താ​മ​രാ​ക്ഷ​ൻ ക്ലാ​പ​ന, സു​ധീ​ര​ൻ ചാ​വ​ക്കാ​ട്, ജോ. ​ട്ര​ഷ​റ​റാ​യി നി​സാ​ർ എ​റ​ണാ​കു​ള​ത്തെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ റി​ലീ​ഫ് ആ​ൻ​ഡ്​ വെ​ൽ​െ​ഫ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​നും ദ്രു​ത​ഗ​തി​യി​ലാ​ക്കാ​നു​മാ​യി റി​ലീ​ഫ് ക​മ്മി​റ്റി​യെ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ബു​ൽ വ​ഹാ​ബ് ക​ൺ​വീ​ന​റാ​യി നി​ല​വി​ൽ വ​ന്ന ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ, ഹാ​ഷി​ഫ്, ര​ഞ്ജി​ത്ത്, ധ​ർ​മ​രാ​ജ്, നൂ​റു​ദ്ദീ​ൻ, മ​നോ​ജ്, മ​ണി​ക​ണ്ഠ​ൻ, ഇ​ബ്രാ​ഹിം എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ലും പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും

കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് മു​സ്ത​ഫ ക​ക്കാ​ട്, ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന മി​നി​റ്റ്​​സു​ക​ൾ നി​സാ​ർ, മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ സു​ധീ​ര​ൻ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central government
News Summary - Corporate interests and racism are the hallmark of the central government
Next Story