അഴിമതിവിരുദ്ധ നടപടി: ഒത്തുതീർപ്പിന് തയാറാകാത്തവർക്കെതിരെ നടപടി തുടങ്ങി
text_fieldsജിദ്ദ: അഴിമതി വിരുദ്ധ നീക്കത്തിൽ പിടിയിലായവരിൽ ഒത്തുതീർപ്പിന് തയാറാകാത്തവർക്കെതിരെ നടപടി ആരംഭിച്ചു. ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിചാരണയും ഉടൻ തുടങ്ങും. കഴിഞ്ഞവർഷം നവംബർ നാലിനാണ് രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വ്യവസായപ്രമുഖർ എന്നിവരെ പിടികൂടിയത്. റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തടവിലാക്കിയ ഇവരിൽ പലരും സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെയും ഒത്തുതീർപ്പിെൻറയും അടിസ്ഥാനത്തിൽ മോചിതായിരുന്നു.
ശതകോടീശ്വരനും കിങ്ഡം ഹോൾഡിങ്സ് ഉടമയുമായ അമീർ വലീദ് ബിൻ തലാൽ ഉൾപ്പെടെ നിരവധി പേർ ഇങ്ങനെ കുറ്റമുക്തരാക്കി വിട്ടയക്കപ്പെട്ടു. ഒത്തുതീർപ്പ് സാധ്യമാകാത്ത 56 പേർ കസ്റ്റഡിയിൽ തുടരുകയാണെന്നും ഇവർ വിചാരണ നേരിടുമെന്നും ജനുവരി അവസാനം സർക്കാർ വ്യക്തമാക്കിയിരുന്നു. കുറ്റം ചാർത്തപ്പെട്ടവർക്കെതിരെ വിചാരണ തുടങ്ങാനുള്ള നടപടി ആയതായി ഡെപ്യൂട്ടി അറ്റോണി ജനറൽ േഫാർ ഇൻവെസ്റ്റിഗേഷൻ സൗദ് അൽ ഹമദ് ‘അശ്ശർഖ് അൽ ഒൗസത്ത്’ ദിനപത്രേത്താട് സൂചിപ്പിച്ചു.
അനധികൃത പണമിടപാട്, തീവ്രവാദ പിന്തുണ തുടങ്ങിയ കേസുകളിലാകും വിചാരണ. അന്വേഷണത്തിലുള്ള ചിലർ അധികാരികളുമായി ഉണ്ടാക്കിയ രഹസ്യധാരണകൾ പാലിക്കുന്നതിൽ പരാജയെപ്പട്ടു.
ചിലർ വീണ്ടും ചില നിയമലംഘനങ്ങളിൽ ഏർപ്പെട്ടു. ^ സൗദ് അൽ ഹമദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.