അഴിമതി ചൂണ്ടിക്കാട്ടുന്നവർക്ക് നിയമപരിരക്ഷ
text_fieldsജിദ്ദ: വിവിധ തലങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടുന്നവർക്ക് നിയമ പരിരക്ഷ ഉറപ്പാക്കി സൽമാൻ രാജാവിെൻറ ഉത്തരവിറങ്ങി. സാമ്പത്തിക, ഭരണപരമായ അഴിമതിയും ചട്ടലംഘനവും ഉന്നയിക്കുന്നവർക്ക് പിന്നീട് അതിെൻറ പേരിൽ നിയമ നടപടികൾ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നതാണ് ഉത്തരവ്.
അഴിമതിക്കെതിരായ സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നീക്കങ്ങളുടെ ഭാഗമാണിതെന്ന് ദേശീയ അഴിമതി വിരുദ്ധ കമീഷൻ അധ്യക്ഷൻ ഡോ. ഖാലിദ് അൽമുഹൈസിൻ വ്യക്തമാക്കി.
തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകയും രാജ്യത്തോടുള്ള താൽപര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവർക്ക് പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. എല്ലാ രൂപത്തിലുമുള്ള അഴിമതിയും എതിർക്കപ്പെേടണ്ടതാണ്. വിഷൻ 2030 െൻറ പ്രധാന പരിഗണന തന്നെ സുതാര്യതയും നീതിനിഷ്ഠയും ഉറപ്പാക്കുകയാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.