Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാത്തിരുന്ന...

കാത്തിരുന്ന 'കൗണ്ട്ഡൗൺ' ഓഫർ ഇനി ലുലു ഓൺലൈനിൽ

text_fields
bookmark_border
കാത്തിരുന്ന കൗണ്ട്ഡൗൺ ഓഫർ ഇനി ലുലു ഓൺലൈനിൽ
cancel

റിയാദ്​: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കൗണ്ട്ഡൗൺ ഓഫർ ലുലു ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നു. www.luluhypermarket.com എന്ന വെബ്സൈറ്റിലും ലുലു ആപ്പിലും ഓഫറുകൾ ലഭ്യമാകും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 29 ന് രാത്രി 11 മുതൽ 31 ന് രാത്രി 12 വരെയാണ് 'കൗണ്ട്ഡൗൺ ഓഫർ'.

വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉൽപന്നങ്ങള്‍ ഗംഭീര വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. ഇത്തവണ പുതുവര്‍ഷവും വാരാന്ത്യവും ഒന്നിച്ചെത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാനുള്ള തയാറെടുപ്പ് പൂര്‍ത്തിയായതായി സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

കേക്കുകള്‍, ബേക്കിങ് ഉൽപന്നങ്ങള്‍, ഗിഫ്റ്റുകള്‍ തുടങ്ങിയവയൊക്കെ മികച്ച നിരക്കില്‍ സ്വന്തമാക്കാമെന്ന്​ അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ആരോഗ്യസുരക്ഷക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരി​െൻറ കോവിഡ് സുരക്ഷാ പരിപാടികളുമായി സഹകരിക്കുന്നതി​െൻറ ഭാഗമായിട്ടാണ് കൗണ്ട്ഡൗൺ ഓഫർ ഓൺലൈനിൽ മാത്രമായി നടത്തുന്നതെന്നും ഷഹീം മുഹമ്മദ് പറഞ്ഞു. വസ്ത്രങ്ങള്‍ക്കും പാക്കേജ്ഡ് ഫുഡ്‌സ് തുടങ്ങളി ഒട്ടനവധി വിഭാഗങ്ങളില്‍ ആകര്‍ഷക ഡിസ്‌കൗണ്ടുകള്‍ നേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsLuLu
News Summary - countdown offers at Lulu
Next Story