പതിറ്റാണ്ടിനു മുമ്പുള്ള കള്ളക്കേസ്: വിമാനത്താവളത്തിൽനിന്ന് െപാലീസ് അറസ്റ്റ് ചെയ്ത മലയാളിക്ക് മോചനം
text_fieldsദമ്മാം: 10 വർഷം മുമ്പ് സൗദിയിൽ ജോലിചെയ്യവെ സ്പോൺസർ നൽകിയ കള്ളക്കേസിൽ കുടുങ്ങി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് മോചനം. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകർ നടത്തിയ നിയമ പോരാട്ടമാണ് ഇദ്ദേഹത്തിന് നീതി നേടിക്കൊടുത്തത്. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി ഹക്കീമാണ് മുൻസ്പോൺസർ നൽകിയ കള്ളക്കേസിൽ കുടുങ്ങിയത്. നേരത്തേ സൗദിയിൽ ഉണ്ടായിരുന്ന ഹക്കീം രണ്ടു വർഷം മുമ്പാണ് തബൂക്കിലെ ഒരു വീട്ടിൽ ൈഡ്രവർ ജോലിക്കായി വീണ്ടും എത്തിയത്.
സൗദിയിലേക്ക് വരുേമ്പാൾ ഒരു പ്രയാസവും നേരിട്ടില്ലെന്ന് ഹക്കിം പറയുന്നു. രണ്ടു വർഷം കരാർ പൂർത്തിയാക്കിയതോടെ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ സ്പോൺസർ ഫൈനൽ എക്സിറ്റും ടിക്കറ്റും നൽകി. യാത്രക്കായി റിയാദ് വിമാനത്താവളത്തിൽ എത്തിയ ഹക്കീമിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നേരത്തേ അൽഹസയിൽ ജോലിചെയ്തിരുന്ന സ്പോൺസർ ഇയാൾ നാട്ടിലേക്ക് പോയിക്കഴിഞ്ഞ് തെൻറ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായി എന്ന് കാണിച്ച് നൽകിയ കേസാണ് വിനയായത്.
ഇതോടെ 24 ദിവസം റിയാദ് ജയിലിേലക്കും തുടർന്ന് ദമ്മാം സെൻട്രൽ ജയിലിലേക്കും മാറ്റി. സംഭവം നടന്നത് അൽ ഹസയിൽ ആയതിനാൽ കേസ് അൽഹസയിലെ കോടതിയിലേക്ക് മാറ്റി. അവിടെനിന്ന് താൽക്കാലിക ജാമ്യം ലഭിച്ചെങ്കിലും അൽ ഹസ വിടാൻ അനുമതിയുണ്ടായിരുന്നില്ല. എക്സിറ്റ് കാലാവധി അവസാനിക്കുകയും ചെയതതോടെ ഹക്കീം അൽ ഹസയിൽ കുടുങ്ങി.
ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതോടെ അവർ അൽഹസ്സയിലെ നവയുഗം മേഖല കമ്മിറ്റി ആക്ടിങ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകനുമായ സിയാദ് പള്ളിമുക്കിനെ ഹക്കീമിനെ സഹായിക്കാൻ എംബസി നിശ്ചയിച്ചു.
സിയാദ് സാമൂഹിക പ്രവർത്തകനായ മണി മാർത്താണ്ഡവുമൊത്ത് ഹക്കീമിനെ സന്ദർശിച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കുകയും കേസ് ഏറ്റെടുക്കുകയും ചെയ്തു. എംബസിയുടെ അനുമതി പത്രത്തിെൻറ ബലത്തിൽ അവർ കുറ്റാന്വേഷണ വിഭാഗത്തിൽ ബന്ധപ്പെട്ടു കേസന്വേഷണം വേഗത്തിലാക്കാൻ അഭ്യർഥിച്ചു. അന്വേഷണങ്ങൾക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ ഹക്കീം നിരപരാധിയാണെന്ന് വിധിച്ചു.
സ്പോൺസർ അപ്പീൽ പോകാത്തതിനെത്തുടർന്ന് കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയാദും മണിയും ഹക്കീമിെൻറ ഇപ്പോഴത്തെ സ്പോൺസറുമായും ജവാസത്തുമായും ഡീപോർട്ടേഷൻ സെൻററുമായും നിരന്തരം ബന്ധപ്പെട്ട് ഹക്കീമിന് ഫൈനൽ എക്സിറ്റ് പുതുക്കി നൽകാനുള്ള നടപടികൾ വേഗത്തിലാക്കി. അങ്ങനെ ഒടുവിൽ ഹക്കീമിന് ഫൈനൽ എക്സിറ്റ് ലഭിച്ചു.
നിയമനടപടികൾ പൂർത്തിയായപ്പോൾ, നവയുഗത്തിനു നന്ദി പറഞ്ഞു മുഹമ്മദ് ഹക്കീം നാട്ടിലേക്ക് മടങ്ങി. നവയുഗം പ്രവർത്തകരുടെ സഹായമില്ലായിരുന്നുവെങ്കിൽ അൽ ഹസയിൽ ഒറ്റപ്പെട്ടുപോയ താൻ ഈ മഹാമാരിക്കാലത്ത് നരകയാതന അനുഭവിക്കേണ്ടി വന്നേനെയെന്ന് ഹക്കീം പറഞ്ഞു. നിസ്വാർഥമായിതന്നെ സഹായിച്ചവർക്ക് നൽകാൻ നന്ദിയും പ്രാർഥനയും മാത്രമേ തെൻറ പക്കൽ ഉള്ളൂവെന്നും ഹക്കീം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.