Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഗോളടിക്കൊപ്പം...

'ഗോളടിക്കൊപ്പം കോളടിക്കൂ' കൂപ്പൺ വിതരണോദ്ഘാടനം

text_fields
bookmark_border
ഗോളടിക്കൊപ്പം കോളടിക്കൂ കൂപ്പൺ വിതരണോദ്ഘാടനം
cancel
camera_alt

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ജ്റാ​ൻ കെ.​എം.​സി.​സി ഒ​രു​ക്കി​യ ‘ഗോ​ള​ടി​ക്കൊ​പ്പം കോ​ള​ടി​ക്കൂ’ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​നം അ​ലി തോ​ണി​ക്ക​ട​വ​ത്ത് നി​ർ​വ​ഹി​ക്കു​ന്നു

നജ്റാന്‍: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വേള്‍ഡ് കപ്പ് ഫുട്ബോളാരവത്തിന്‍റെ കൂപ്പൺ വിതരണ ഉദ്ഘാടനം അല്‍സലാമ ആശുപത്രി മാനേജിങ് ഡയറക്ടർ അലി തോണിക്കടവത്ത് നജ്റാന്‍ കെ.എം.സി.സി മുന്‍ പ്രസിഡന്‍റ് ഷിഹാബ് വിളയിലിന് നല്‍കി തുടക്കം കുറിച്ചു.

നജ്റാന്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എസ്.എഫ് സ്റ്റേറ്റ് കൗണ്‍സിലര്‍ സിറാജ് മക്കരപ്പറമ്പ്, നിയാസ് തെരട്ടമ്മല്‍, (കെ.എം.സി.സി ഖമീസ് മുശൈത്), സലീം ഉപ്പള, ഹനീഫ ഉപ്പള, സത്താര്‍ തച്ചനാട്ടുകര, ഉസ്മാന്‍ കാളികാവ്, ലുക്മാന്‍ ചേലേമ്പ്ര(കെ.എം.സി.സി നജ്റാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തത്സമയം ബിഗ് സ്ക്രീനില്‍ വീക്ഷിക്കാൻ നജ്റാന്‍ കെ.എം.സി.സി അവസരം ഒരുക്കുന്നുണ്ട്. 'ഗോളടിക്കൊപ്പം കോളടിക്കൂ' എന്ന പേരിൽ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് ഒരു പവന്‍ ഗോള്‍ഡ് കോയിനും മൊബൈല്‍ ഫോണും ടി.വിയും സമ്മാനമായി നല്‍കും. ഫൈനല്‍ മത്സര ദിവസം പ്രവചന മത്സരവും സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupKMCC Central CommitteeCoupon sale Inauguration
News Summary - Coupon sale Inauguration
Next Story