കോടതി ഇടപെടൽ ശ്ലാഘനീയം -ഡോ. കെ.ആർ. ജയചന്ദ്രൻ
text_fieldsറിയാദ്: മീഡിയവൺ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നുണ്ടായ ശക്തമായ ഇടപെടൽ ശ്ലാഘനീയമാണെന്ന് വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കെ.ആർ. ജയചന്ദ്രൻ. ഏതൊരു മാധ്യമവും ജനാധിപത്യത്തിന്റെ കാവൽക്കാരായാണ് പരിഗണിക്കപ്പെടുന്നത്. ജനാധിപത്യ ഭരണക്രമത്തിൽ ഒരു മാധ്യമസ്ഥാപനത്തിന് നേരെ നടപടിയെടുക്കാൻ തക്കതായ കാരണം ഉണ്ടാകുകയും അത് പൊതുജനത്തിനെ ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് സാധിക്കുകയും വേണം. എന്നാൽ മീഡിയവൺ നിരോധിക്കപ്പെട്ടത് ന്യായമല്ലെന്ന് കോടതിക്കു ബോധിച്ചിരിക്കുന്നു. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായി വേണം ഈ നിരോധനത്തെ കാണേണ്ടത്. ജനാധിപത്യം സംരക്ഷിക്കാൻ സർക്കാറിനും മാധ്യമങ്ങൾക്കും ഒരേപോലെ ബാധ്യതയുണ്ട്. മാധ്യമങ്ങളും ഗവൺമെൻറും ഒരുപോലെ ജാഗരൂകരായിരിക്കണം. ജനാധിപത്യത്തിന്റെ കാവലാളാകുവാൻ മീഡിയവണ്ണിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.