മാധ്യമസ്വാതന്ത്യം ഉയർത്തിപിടിച്ച വിധി -തനിമ
text_fieldsദമാം: മീഡിയാവണ്ണിനെതിരെ കേന്ദ്ര ഗവൺമെൻറ് ഏർപ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തനിമ കലാസാംസ്കാരിക വേദി കേന്ദ്ര സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. ഇന്ത്യൻ മാധ്യമ സ്വാതന്ത്യ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്നുമുണ്ടായിട്ടുള്ളത്.
ജ്യൂഡീഷറിയെവരെ വരുതിയിലാക്കാൻ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്യവും ഉറപ്പ് വരുത്തുന്ന ഈ വിധി ജ്യുഡീഷറിയിലുള്ള പൗരെൻറ വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതും ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കുള്ള താക്കീതുമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെൻറിെൻറ വിലക്കിന് മുന്നിൽ പതറാതെ നിലപാടിലുറച്ചു നിന്നുകൊണ്ട് നിയമപോരാട്ടം നടത്തി നീതി നേടിയെടുത്ത മീഡിയവൺ മാനേജ്മെൻറിനെ അഭിനന്ദിക്കുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.