Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​: സൗദിയിൽ ഇന്ന്​ 180 പുതിയ കേസുകളും 11 മരണങ്ങളും
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ...

കോവിഡ്​: സൗദിയിൽ ഇന്ന്​ 180 പുതിയ കേസുകളും 11 മരണങ്ങളും

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ ബുധനാഴ്​ച 180 പേർക്ക്​ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി 11 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 199 പേർ​ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു​.

രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം 3,60,335ഉം രോഗമുക്തരുടെ എണ്ണം 3,51,192ഉം ആയി. മരണസംഖ്യ 6080 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3063 പേരാണ്​. ഇതിൽ 463 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.5 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 53, മക്ക 32, മദീന 24, കിഴക്കൻ പ്രവിശ്യ 30, അസീർ 14, തബൂക്ക്​​ 6, അൽജൗഫ്​ 6, ഖസീം 6, നജ്​റാൻ 5, ഹാഇൽ 2, ജീസാൻ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidsaudi arabia
News Summary - covid: 180 new cases and 11 deaths in Saudi today
Next Story