കോവിഡ് കാലത്തെ വ്രതാനുഷ്ഠാനം
text_fieldsകോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നോമ്പനുഷ്ഠാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ന ിരവധിയുണ്ട്. ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം ആദ്യത്തെ റമദാൻ ആയതിനാൽ കോവിഡ് വ ്രതാനുഷ്ഠാനത്തെ എപ്രകാരം ബാധിക്കുമെന്നതിനെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ ഒന്നും നി ലവിലില്ല. എന്നാൽ, ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ എവിഡെൻസ് ബേസ്ഡ് മെഡിസിൻ വിഭാഗ വും ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തിയ ചില നിരീക്ഷണ ങ്ങളുടെകൂടി അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്.
1. നോമ്പ് അനുഷ്ഠിക്ക ുമ്പോൾ ശരീരത്തിൽ നിർജലീകരണവും തുടർന്ന് രക്തത്തിലെ ക്രിയാറ്റിനിെൻറ അളവിൽ ചെ റിയ വർധനക്കും ഇടയാക്കുമെങ്കിലും ആരോഗ്യവാനായ വ്യക്തിയിൽ ഇത് കാര്യമായ ശാരീരികപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ, ക്രിയാറ്റിനിെൻറ അളവിലെ വർധന കോവിഡ് ചികിത്സയിലുള്ള ആളുകളെ എപ്രകാരം ബാധിക്കുമെന്നതിനെ സംബന്ധിച്ച കാര്യമായ ഗവേഷണഫലങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആയതിനാൽ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ ഉൾപ്പെടെ കോവിഡ് രോഗികൾ നോമ്പ് അനുഷ്ഠിക്കാൻ പാടില്ല.
2. രോഗമുക്തി നേടി ടെസ്റ്റ് നെഗറ്റിവ് ആയ ആളുകൾ നോമ്പനുഷ്ഠിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, നോമ്പ് കഴിഞ്ഞുള്ള സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുകയും നിർജലീകരണം സംഭവിക്കാതെ ശ്രദ്ധിക്കുകയും വേണം.
3. കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആകുകയും എന്നാൽ തുടർന്നുള്ള 14 ദിവസങ്ങളിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവർ രോഗമുക്തി നേടിയതായി കരുതാം. ഈ ഘട്ടത്തിൽ നോമ്പനുഷ്ഠിക്കുന്നതിൽ തടസ്സമില്ല.
4. രോഗിയുമായി സമ്പർക്കത്തിലാകുകയും എന്നാൽ കോവിഡ് ടെസ്റ്റ് നെഗറ്റിവ് ആയിരിക്കുകയും തുടർന്നുള്ള 14 ദിവസങ്ങളിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവർ നോമ്പനുഷ്ഠിക്കുന്നതിൽ കുഴപ്പമില്ല.
5. ഫ്ലൂ ലക്ഷണങ്ങളുള്ളവർ, അത് കോവിഡ് അല്ല എന്ന് ഉറപ്പുവരുത്തുന്നതുവരെ നോമ്പനുഷ്ഠിക്കരുത്.
6. മേൽപ്പറഞ്ഞ രണ്ടു മുതൽ അഞ്ചു വരെ വിഭാഗങ്ങളിൽ പെടുന്നവരിൽ വർധിച്ച പനി, വരണ്ട ചുമ, ശ്വാസംമുട്ട്, വയറിളക്കം തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ നോമ്പ് അവസാനിപ്പിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. ആവശ്യമുള്ളപക്ഷം വൈദ്യസഹായം തേടണം.
7. അനിയന്ത്രിത പ്രമേഹം, വൃക്കരോഗങ്ങൾ, വൃക്കയിൽ കല്ല് ബാധിച്ചവർ, വൃക്ക മാറ്റിെവച്ചവർ, കടുത്ത ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കാൻസർ, മൈഗ്രേൻ തലവേദന, അന്നനാളത്തിലും മറ്റും നിന്നുമുള്ള രക്തസ്രാവം, അപസ്മാരം, ശരീരപ്രതിരോധശേഷി കുറയുന്ന മറ്റു രോഗങ്ങൾ തുടങ്ങി സ്ഥായിയായ അസുഖങ്ങൾ ഉള്ളവർ നോമ്പെടുക്കരുത്.
8. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമാറ് ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം.
വേഗത്തിൽ ദഹിക്കുന്ന മത്സ്യം, മുട്ട, കോഴിയിറച്ചി, ചുവന്ന മാംസം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാർബണിക പാനീയങ്ങൾ, അധികം കൊഴുപ്പ്, അമിത മധുരപലഹാരങ്ങൾ ഇവ ഉപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.