Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് കായംകുളം സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് കായംകുളം സ്വദേശി സൗദിയിൽ മരിച്ചു
cancel

റിയാദ്: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണൻ (60) ഹഫർ അൽബാത്വിനിലാണ്​ മരിച്ചത്​. രണ്ടാഴ്ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവധിക്ക്​ നാട്ടിൽ പോകാൻ തയ്യാറെടുപ്പ്​ നടത്തുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്​ച രാത്രിയാണ്​ മരണം സംഭവിച്ചത്​. 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: വിജയമ്മ. മക്കളായ നന്ദു കൃഷ്ണൻ, ചിന്ദു കൃഷ്ണൻ എന്നിവർ സൗദിയിൽ ഉണ്ട്. മരുമകൾ: ഷാനി. മൃതദേഹം കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികൾക്ക്​ സഹായവുമായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi death
Next Story