സൗദിയിൽ ഇന്ന് എട്ട് മരണം, 435 പുതിയ രോഗികൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച എട്ടുപേർ മരിച്ചു. മരണസംഖ്യ 73 ആയി. 435 പേർക്ക് പുതുതായി ര ോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റവരുടെ എണ്ണം ഇതോടെ 5,369 ആയി. മദീനയിൽ നാലും മക്കയിൽ മൂന്നും ജിദ്ദയിൽ ഒരാളുമ ാണ് ഇന്ന് മരിച്ചത്. മദീനയിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് നാല് മരണങ്ങളാണ് മാത്രം സംഭവിച്ചത്. ഇ തോടെ ഇവിടുത്തെ മരണ സംഖ്യ അവിടെ 29 ആയി.
മക്കയിൽ 18ഉം ജിദ്ദയിൽ 12ഉം റിയാദിൽ നാലും ഹുഫൂ-ഫിൽ മൂന്നും ഖത്വീഫ്, ദമ്മ ാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നവിടങ്ങളിൽ ഒാരോന്നുമാണ് ഇതുവരെ രജിസ്റ്റർ ചെയ്ത മരണങ്ങൾ. രോഗബാധിതരിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,407 ആണ്. 62 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
84 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 889 ആയി. പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്നും റിയാദാണ് മുന്നിൽ. പുതുതായി 114 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. മക്കയിൽ 111, ദമ്മാമിൽ 69, മദീനയിൽ 50, ജിദ്ദയിൽ 46, ഹുഫൂഫിൽ 16, ബുറൈദയിൽ 10, ദഹ്റാനിൽ ഏഴ്, തബൂക്കിൽ നാല്, ഹാഇൽ, അൽഖർജ്, അൽബാഹ, അൽഖോബാർ, സാംത, ബീഷ, അബഹ, ത്വാഇഫ് എന്നിവിടങ്ങളിൽ ഒാരോന്ന് എന്ന നിലയിലാണ് പുതിയ രോഗികളുടെ പ്രദേശം തിരിച്ച കണക്ക്.
റിയാദിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1536 ആയി. മക്കയിൽ 1161ഉം മദീനയിൽ 829ഉം ജിദ്ദയിൽ 726ഉം ദമ്മാമിൽ 259ഉം ഖത്വീഫിൽ 189ഉം തബൂക്കിൽ113ഉം ഹുഫൂഫിൽ 81ഉം ത്വാഇഫിൽ 62ഉം ദഹ്റാനിൽ 49ഉം ഖമീസ് മുശൈത്തിലും അൽഖോബാറിലും 43 വീതവും ബുറൈദയിൽ 40ഉം നജ്റാനിൽ 26ഉം അബഹയിൽ 23ഉം യാംബുവിൽ 21ഉം ബീഷയിലും ജീസാനിലും 17 വീതവും അൽബാഹയിൽ 16ഉം അൽഖഫ്ജിയിൽ 15ഉം അറാറിൽ 11ഉം ഖുലൈസിൽ ഒമ്പതും റഅസ് തനൂറയിലും സാംതയിലും എട്ട് വീതവും ദറഇയയിലും അൽഖർജിലും ഏഴ് വീതവും ജുബൈലിലും ശറൂറയിലും അഞ്ച് വീതവും അഹദ് റുഫൈദ, ഖുൻഫുദ, അൽറാസ്, സബ്ത്ത് അൽഅലായ എന്നിവിടങ്ങളിൽ നാലുവീതവുമാണ് രോഗബാധിതരുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.