സൗദിയിൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പിെൻറ 150 ലേറെ സംഘങ്ങൾ രംഗത്ത്
text_fieldsറിയാദ്: കോവിഡ് ബാധിച്ചിട്ടും പുറത്തുപറയാതിരിക്കുന്നവരെയും രോഗമുണ്ടെങ്കിലും അതറിയാത്തവരെയും കണ്ടെത്ത ാൻ സൗദി ആരോഗ്യ മന്ത്രാലയം രംഗത്തിറക്കിയിരിക്കുന്നത് 150 ലേറെ മെഡിക്കൽ ടീമുകൾ. അഞ്ച് ദിവസമായി ഇങ്ങനെ മെഡിക് കൽ ടീമുകളെ രംഗത്തിറക്കി
ഫീൽഡ് സർവേ ശക്തമാക്കിയതോടെ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയാണ്. താമസകേന് ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും വാണിജ്യകേന്ദ്രങ്ങളിലെ ഗല്ലികളിലും മെഡിക്കൽ സംഘങ്ങൾ നേരിട്ട് ചെന്ന് ആളുകളെ പരിശോധിക്കുകയാണ്. ശരീരോഷ്മാവ് പരിശോധനയാണ് പ്രാഥമികമായി നടത്തുന്നത്. കൂടുതൽ ലക്ഷണങ്ങൾ വെളിപ്പെട്ടാൽ അവരിൽ നിന്ന് സ്രവ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കും.
മെഡിക്കൽ സംഘങ്ങൾ അഞ്ചുദിവസത്തിനിടെ അഞ്ച് ലക്ഷം ആളുകളിലാണ് പ്രാഥമിക പരിശോധന നടത്തിയത്. രണ്ട് ലക്ഷത്തിലേറെ പി.സി.ആർ ടെസ്റ്റുകളും നടത്തി. ചൊവ്വാഴ്ച പുതുതായി രോഗമുണ്ടെന്ന് സ്ഥിരീകരിച്ച 1147 പേരിൽ 78 ശതമാനവും അതായത് 886 പേരും ഇങ്ങനെ മെഡിക്കൽ സംഘം ഫീൽഡിൽ ഇറങ്ങി നടത്തിയ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരാണ്. ഫീൽഡ് സർവേ നടത്തിയിരുന്നില്ലെ-ങ്കില 22 ശതമാനം ആളുകളുടെ വിവരം മാത്രമേ പുറത്തുവരുമായിരുന്നുള്ളൂ.
ബാക്കി ഭൂരിപക്ഷവും രോഗമുണ്ടെന്ന് അറിയാതെയോ, അറിഞ്ഞാലും പുറത്തുപറയാതെയോ ഉചിതമായ പരിശോധനകൾക്ക് വിധേയമാകുകയോ ചെയ്യാതെ കഴിഞ്ഞുകൂടുമായിരുന്നു. ഇത് സമൂഹവ്യാപനമെന്ന വലിയ വിപത്തിന് ഇടയാക്കുകയും ചെയ്യുമായിരുന്നു. ഇൗ സാഹചര്യം മനസിലാക്കിയാണ് ആരോഗ്യവകുപ്പ് ഫീൽഡ് സർവേയുമായി മുന്നിട്ടിറങ്ങിയത്. അത് ഫലം കാണുന്നു എന്നാണ് ദിനംപ്രതി പുതിയ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കാണിക്കുന്നത്.
ഇങ്ങനെ രാജ്യമാകെ വ്യാപക പരിശോധന നടത്തിയാൽ രോഗികളെയെല്ലാം െഎസൊലേഷനിലേക്ക് മാറ്റാനും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥ ഇല്ലാതാക്കാൻ കഴിയുകയും ചെയ്യും. വരും ദിവസങ്ങളിലും ശക്തവും വ്യാപകവുമായ പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും ഫീൽഡ് സർവേ തുടരുമെന്നും സമൂഹ വ്യാപനം തടഞ്ഞ് രോഗത്തെ പിടിച്ചുകെട്ടാൻ ഇതല്ലാതെ വഴിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പതിവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.