സൗദി അറേബ്യയിൽ 31 മരണവും 621 േപർക്ക് രോഗവും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചു. 621 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 982 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4369ഉം കോവിഡ് ബാധിതരുടെ എണ്ണം 327551ഉം രോഗമുക്തി കേസുകൾ 306004ഉം ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.4 ശതമാനമായി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,178 ആയി കുറഞ്ഞു. ഇവരിൽ 1238 പേരുടെ നില ഗുരുതരമാണ്. റിയാദ് 4, ജിദ്ദ 8, മക്ക 4, ഹുഫൂഫ് 1, ത്വാഇഫ് 2, മുബറസ് 3, അബഹ 2, തബൂക്ക് 1, ജീസാൻ 3, അബൂ അരീഷ് 1, സബ്യ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ചൊവ്വാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 88. ജിദ്ദ 58, റിയാദ് 41, ഹുഫൂഫ് 37, ദമ്മാം 36, മദീന 34, യാംബു 33, മുബറസ് 26, അറാർ 13, ബൽജുറഷി 12, ഖത്വീഫ് 12, ജീസാൻ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,194 കോവിഡ് ടെസ് റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,868,149 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1020, ജിദ്ദ 881, മക്ക 698, ഹുഫൂഫ് 236, ത്വാഇഫ് 184, മദീന 129, ദമ്മാം 122, ബുറൈദ 85, ജീസാൻ 84, അബഹ 80, തബൂക്ക് 66, മുബറസ് 63, അറാർ 62, ഹാഇൽ 59, ഹഫർ അൽബാത്വിൻ 58, മഹായിൽ 40, സബ്യ 37, അൽബാഹ 33, ഖത്വീഫ് 31, സകാക 24, ഖമീസ് മുശൈത്ത് 24, അബൂ അരീഷ് 24, വാദി ദവാസിർ 23, അൽറസ് 23, ബെയ്ഷ് 23, ബീഷ 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ് 7, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.