കോവിഡ്: സൗദിയിൽ 363 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 363ലെത്തി. പുതുതായി 559 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,46,836ഉം രോഗമുക്തരുടെ എണ്ണം 7,26,351ഉം ആയി.
ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,005 ആയി. നിലവിൽ 11,480 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 461 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 105, ജിദ്ദ 35, ദമ്മാം 23, മദീന 16, മക്ക 15, ത്വാഇഫ് 13, ഹുഫൂഫ് 13, അബഹ 12.
സൗദി അറേബ്യയിൽ ഇതുവരെ 6,12,39,474 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,00,3,983 ആദ്യ ഡോസും 2,42,57,783 രണ്ടാം ഡോസും 1,09,77,708 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.