സൗദിയിൽ 43 പേർക്ക് കോവിഡ്, രണ്ട് മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരിൽ രണ്ടുപേർ മരിച്ചു. 51 പേർ സുഖം പ്രാപിച്ചു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,103ഉം രോഗമുക്തരുടെ എണ്ണം 5,37,100ഉം ആയി. ആകെ മരണസംഖ്യ 8,809 ആയി ഉയർന്നു.
ചികിത്സയിൽ കഴിയുന്നവരിൽ 46 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 13, റിയാദ് 10, മക്ക 4, ദമ്മാം 3, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,585,754 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.