കോവിഡ്: 5,591 പുതിയ രോഗികളും 5,238 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 5,591 കോവിഡ് രോഗികളും 5,238 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,38,327ഉം രോഗമുക്തരുടെ എണ്ണം 5,84,050ഉം ആയി. പുതുതായി രണ്ടുമരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,914 ആയി. നിലവിൽ 45,363 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
ഇവരിൽ 540 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.49 ശതമാനവും മരണനിരക്ക് 1.39 ശതമാനവുമാണ്. റിയാദിൽ 1,476ഉം ജിദ്ദയിൽ 551ഉം മക്കയിൽ 295ഉം ദമ്മാമിൽ 249ഉം ഹുഫൂഫിൽ 213ഉം മദീനയിൽ 190ഉം അബഹയിൽ 115ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 5,46,18,144 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,52,79,841 ആദ്യ ഡോസും 2,35,20,922 രണ്ടാംഡോസും 58,17,381 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.