Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ 7,806...

കോവിഡ്: സൗദിയിൽ 7,806 രോഗബാധിതർ

text_fields
bookmark_border
കോവിഡ്: സൗദിയിൽ 7,806 രോഗബാധിതർ
cancel

ജിദ്ദ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. ചൊവ്വാഴ്ച 952 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 636 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,73,221ഉം രോഗമുക്തരുടെ എണ്ണം 7,56,255ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 9,160 ആയി.

നിലവിൽ 7,806 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 99 പേർ ഗുരുതരാവസ്ഥയിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 319, ജിദ്ദ 156, ദമ്മാം 123, മക്ക 41, മദീന 36, ഹുഫൂഫ് 30, ത്വാഇഫ് 26, അബഹ 21, ദഹ്റാൻ 15, അൽഖർജ് 12, യാംബു 9, ബുറൈദ 8, തബൂക്ക് 7, ഖമീസ് മുശൈത് 7, ജീസാൻ 7, അൽ ബാഹ 6, ജുബൈൽ 6, ഹാഇൽ, നജ്‌റാൻ, അൽഖോബാർ, ഉനൈസ 5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidSaudi Arabia
News Summary - Covid: 7,806 active cases in Saudi Arabia
Next Story