Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദിയിൽ 927...

കോവിഡ്: സൗദിയിൽ 927 പുതിയ രോഗികൾ; മൂന്ന് മരണം

text_fields
bookmark_border
covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 927 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. 1,004 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,90,223ഉം രോഗമുക്തരുടെ എണ്ണം 7,71,081ഉം ആയി. ആകെ മരണം 9,198 ആയി. നിലവിൽ 9,944 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 144 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.57 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -363, ജിദ്ദ -137, ദമ്മാം -68, ഹുഫൂഫ് -47, മക്ക -24, മദീന -22, അൽഖോബാർ -22, ദഹ്റാൻ -14, ത്വാഇഫ് -13, അബഹ -13, ജുബൈൽ -11.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidSaudi Arabia
News Summary - Covid: 927 new cases in Saudi; Three deaths
Next Story