ഭക്ഷണശാലയിൽ കൂടുതൽപേർക്ക് ഇരിപ്പിടം അനുവദിച്ചു
text_fieldsജിദ്ദ: രാജ്യത്തെ ഭക്ഷണശാലകളിൽ കൂടുതൽപേർക്ക് ഇരിപ്പിടം അനുവദിച്ചു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണത്തിലാണ് അയവ് വരുത്തുന്നത്. റസ്റ്റാറൻറുകളിലും കഫേകളിലും ഒരുമേശക്ക് ചുറ്റും 10 പേർക്കുവരെ ഇരിക്കാനുള്ള അനുവാദം നൽകിക്കൊണ്ടുള്ള തീരുമാനം പുറത്തിറങ്ങി. മുനിസിപ്പൽ ഗ്രാമകാര്യാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ആരോഗ്യ മുൻകരുതൽ നടപടികളുടെ തുടർച്ചയായാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യ അതോറിറ്റി നിശ്ചയിച്ച മുൻകരുതൽ നടപടികൾ പാലിക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമേ പ്രവേശനം നൽകാവൂയെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായാണ് നേരത്തെ റസ്റ്റാറൻറുകളിലേയും കഫേകളിലേയും മേശകളിലെ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. ഒരു മേശയിൽ ഒരു കുടുംബത്തിലുള്ളവരാണെങ്കിൽ പോലും അഞ്ചു പേരിൽ കൂടരുതെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. വാക്സിനെടുത്തവരുടെ എണ്ണം കൂടിയതും കോവിഡ് ബാധ റിപ്പോർട്ടിങ്ങിലെ കുറവുമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഇളവ് വരുത്താൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.