Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ആശ്വാസം;...

സൗദിയിൽ ആശ്വാസം; മരണനിരക്ക്​ കുറഞ്ഞു, രോഗമുക്തരുടെ എണ്ണം ഉയർന്നു 

text_fields
bookmark_border
സൗദിയിൽ ആശ്വാസം; മരണനിരക്ക്​ കുറഞ്ഞു, രോഗമുക്തരുടെ എണ്ണം ഉയർന്നു 
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങൾക്ക്​ ആത്മവിശ്വാസം പകർന്ന്​ രോഗമുക്തരുടെ എണ്ണം ഉയരുന്നു. മരണനിരക്ക്​ കുറയുകയും ചെയ്​തു. മുൻ  ദിവസങ്ങളിൽ അമ്പതിന്​ മുകളിലായിരുന്നെങ്കിൽ ബുധനാഴ്​ച രേഖപ്പെടുത്തിയ മരണസംഖ്യ 42 ആണ്​​. 3211 പേർ പുതുതായി സുഖംപ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,58,050 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3036 പേർക്കാണ്​ രോഗം പുതുതായി സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,20,144 ആയി. അ​തേസമയം, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 60,035 പേരാണ്​ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 2263 പേരുടെ നില ഗുരുതരമാണ്​. 

ഒരു ദിവസത്തിനിടെ 53,166 കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,071,823 സ്രവസാമ്പിളുകൾ പരിശോധിച്ചു. ബുധനാഴ്​ച റിയാദ്​ 24, ജിദ്ദ 5, മക്ക 2,  ദമ്മാം 1, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, ബുറൈദ 2, തബൂക്ക്​ 2, അഹദ്​ റുഫൈദ 1, ജീസാൻ 1, അറാർ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ജിദ്ദയിൽ മരണസംഖ്യ 548ഉം റിയാദിൽ 534ഉം മക്കയിൽ 455ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 200 പട്ടണങ്ങളാണ്​​ രോഗത്തി​​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
റിയാദ്​ 288, ജിദ്ദ 243, ത്വാഇഫ്​ 187, ഹുഫൂഫ്​ 171, മക്ക 142, ഖമീസ്​ മുശൈത്​ 141, ദമ്മാം 133, മുബറസ്​ 122, മദീന 117, അബഹ 89, മഹായിൽ 76, ഹാഇൽ 66, നജ്​റാൻ 66,  ഖത്വീഫ്​ 65, അബ്​ഖൈഖ്​ 57, ദഹ്​റാൻ 47, ഹഫർ അൽബാത്വിൻ 46, വാദി ദവാസിർ 46, സഫ്​വ 43, യാംബു 42, ശറൂറ 38, ഉനൈസ 35, അഹദ്​ റുഫൈദ 35, ബുറൈദ 34,  ബേയ്​ഷ്​ 30, ഖോബാർ 24, സബ്​യ 23, ശഖ്​റ 22, തബൂക്ക്​ 22, അറാർ 21, സുലൈയിൽ 19, സറാത്​ ഉബൈദ 19, അൽഖുറ 16, അൽഖർജ്​ 16, അൽമൻദഖ്​ 14, അൽറസ്​ 14,  ജുബൈൽ 14, ജീസാൻ 14, ഹുത്ത ബനീ തമീം 12, അൽഹർജ 11, ഹുറൈംല 11, സാജർ 11, വാദി ബിൻ ഹഷ്​ബൽ 10, അൽഅയ്​ദാബി 10, അൽമദ്ദ 9, അൽനമാസ്​ 9,  തനൂമ 9, അഖീഖ്​ 8, സകാക 8, മഹദ്​ അൽദഹബ്​ 8, ഖുൻഫുദ 8, ബാറഖ്​ 8, തബാല 8, റാസതനൂറ 8, അബൂഅരീഷ്​ 8, ഖുലൈസ്​ 8, റുവൈദ അൽഅർദ 8, അൽബാഹ 7,  മിദ്​നബ്​ 7, ഖിയ 7, സുൽഫി 7, അൽഉല 6, അൽമജാരിദ 6, ബലസ്​മർ 6, ബീഷ 6, ഖുബാഷ്​ 6, തുമൈർ 6, അൽഅയൂൻ 5, അൽഹമാന 5, അയൂൻ അൽജുവ 5, റിയാദ്​  അൽഖബ്​റ 5, തത്​ലീത്​ 5, ബഖഅ 5, അല്ലൈത്​ 5, ബദർ അൽജനൂബ്​ 5, അൽഖുവയ്യ 5, താദിഖ്​ 5, ദുബ 5, മഖ്​വ 4, ബുഖൈരിയ 4, നബാനിയ 4, ഖുസൈബ 4, മുസൈലിഫ്​  4, നമീറ 4, അൽമഹാനി 4, മൈസാൻ 4, ഉമ്മു അൽദൂം 4, അൽബഷായർ 4, അൽറയ്​ത്​ 4, അൽദായർ 4, ബൽജുറഷി 3, ഖിൽവ 3, ദറഇയ 3, അൽഖൂസ്​ 3, അൽസഹൻ 3,  ദഹ്​റാൻ അൽജനൂബ്​ 3, മുലൈജ 3, അൽദബീഇ 3, മൗഖഖ്​ 3, ദർബ്​ 3, സാംത 3, ഹബോന 3, മജ്​മഅ 3, മുസാഹ്​മിയ 3, അൽറയീൻ 3, ദുർമ 3, വുതെലാൻ 3, അൽജഫർ 2,  തുറൈബാൻ 2, അൽമുവയ്യ 2, തുർബ 2, അൽഫർഷ 2, അൽഖഹ്​മ 2, റിജാൽ അൽമ 2, അൽബത്​ഹ 2, സൽവ 2, ഉറൈറ 2, അൽഹായ്​ത്​ 2, അൽഷനൻ 2, റാബിഗ്​ 2,  യാദമഅ 2, ദവാദ്​മി 2, ഹുത്ത സുദൈർ 2, റഫാഇ അൽജംഷ്​ 2, റൂമ 2, അലൈസ്​ 1, ഹനാഖിയ 1, അൽബാറഖ്​ 1, അൽസഇൗറ 1, അൽഷംലി 1, അൽമുവസം 1,  അൽഅർദ 1, തുവാൽ 1, ദമാദ്​ 1, അദം 1, അൽകാമിൽ 1.

മരണസംഖ്യ:
ജിദ്ദ 548, റിയാദ്​ 534, മക്ക 455, മദീന 98, ദമ്മാം 72, ഹുഫൂഫ്​ 67, ത്വാഇഫ്​ 39, തബൂക്ക്​ 27, ബുറൈദ 25, അറാർ 18, ജീസാൻ 15, മുബറസ്​ 13, ഖത്വീഫ് 13​, ഖോബാർ 11,  ഹഫർ അൽബാത്വിൻ 11, ​ബെയ്​ഷ്​ 9, അൽഖുവയ്യ 8, വാദി ദവാസിർ 9, സബ്​യ 7, അബഹ 7, അൽബാഹ 7, ഖമീസ്​ മുശൈത്​ 6​, മഹായിൽ 4, ഉനൈസ 4, നാരിയ 3,  ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, സകാക 3, അൽഅയൂൺ 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ​ 2, അൽബദാഇ 2, നജ്​റാൻ 2, അഹദ്​  റുഫൈദ 2, റഫ്​ഹ 1, അൽഖർജ്​ 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, അബൂഅരീഷ്​ 1, ദഹ്​റാൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabiagulf newscovid
News Summary - covid cases are decreasing in saudi arabia
Next Story