സൗദിയിൽ കോവിഡ് കേസുകളിൽ നേരിയ വർധന
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. ബുധനാഴ്ച 175 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 156 രോഗബാധിതർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് പേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 364271ഉം രോഗമുക്തരുടെ എണ്ണം 356013 ഉം ആയി.
ആകെ മരണസംഖ്യ 6404 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1954 പേരിൽ 307 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: കിഴക്കൻ പ്രവിശ്യ 45, റിയാദ് 43, മക്ക 43, മദീന 9, അസീർ 8, നജ്റാൻ 6, ഖസീം 5, തബൂക്ക് 4, വടക്കൻ അതിർത്തി മേഖല 3, ജീസാൻ 3, ഹാഇൽ 2, അൽജൗഫ് 2, അൽബാഹ 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.