സൗദിയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 466 കേസുകൾ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്നു. ബുധനാഴ്ച പുതുതായി 466 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. 306 പേർ രോഗമുക്തി നേടി.
ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,86,300 ആയി. ഇവരിൽ 3,75,471 പേർക്കും രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,624 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,205 ആണ്. ഇവരിൽ 627 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കിഴക്കൻ പ്രവിശ്യയിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 193, കിഴക്കൻ പ്രവിശ്യ 102, മക്ക 71, അൽ ഖസീം 21, ഹാഇൽ 13, മദീന 13, തബൂക്ക് 11, അസീർ 9, ജീസാൻ 9, വടക്കൻ അതിർത്തി മേഖല 8, നജ്റാൻ 7, അൽജൗഫ് 6, അൽബാഹ 3.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.