സൗദിയിൽ ആശ്വാസദിനം; മരണസംഖ്യ കുറഞ്ഞു, രോഗമുക്തരുടെ എണ്ണമുയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസ് സംബന്ധിച്ച് ആശ്വാസ റിപ്പോർട്ട്. മരണസംഖ്യ കുറയുകയും രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്തു. തിങ്കളാഴ്ച 20 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 2,243 ആയി. റിയാദ് 5, ജിദ്ദ 6, ഹുഫൂഫ് 5, മുബറസ് 1, നജ്റാൻ 1, തബൂക്ക് 1, അറാർ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.
2,852 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,35,111 ആയി ആകെ രോഗബാധിതരുടെ എണ്ണം. 2,704 ആളുകൾ പുതുതായി സുഖംപ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,69,842 ആയി. 63,026 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.
ഇതിൽ 2,235 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരു ദിവസത്തിനിടെ 66,155 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,336,874 സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 200 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
പുതിയ രോഗികൾ:
റിയാദ് 258, ജിദ്ദ 235, ഹുഫൂഫ് 203, ദമ്മാം 177, മുബറസ് 170, ത്വാഇഫ് 131, അബഹ 123, നജ്റാൻ 115, മക്ക 82, ഖമീസ് മുശൈത്ത് 73, മദീന 70, ഖത്വീഫ് 61, ജുബൈൽ 50, ഹാഇൽ 45, ദഹ്റാൻ 40, ഹഫർ അൽബാത്വിൻ 38, സഫ്വ 37, തബൂക്ക് 36, സബ്ത് അൽഅലായ 34, യാംബു 33, ജീസാൻ 32, റാസതനൂറ 29, ബലസ്മർ 26, ബുറൈദ 24, ബീഷ 24, അൽജ-ഫറ 23, സകാക 23, അൽമജാരിദ 23, ബെയ്ഷ് 23, അൽഖുറ 22, അറാർ 22, അബ്ഖൈഖ് 19, അബൂഅരീഷ് 19, ബൽജുറഷി 18, അൽഖർജ് 18, സുലൈയിൽ 18, വാദി ദവാസിർ 18, അൽബഷായർ 17, തത്ലീത് 17, ഖോബാർ 17, ഉനൈസ 16, സബ്യ 16, സാംത 15, ശറൂറ 15, സുൽഫി 13, അൽഹർജ 11, അഹദ് റുഫൈദ 11, മിദ്നബ് 10, ഖുലൈസ് 10, മജ്മഅ 10, അയൂൻ അൽജുവ 9, അൽമദ്ദ 9, ബഖഅ 9, അൽഅയൂൻ 8, ഉമ്മു അൽദൂം 8, ദവാദ്മി 8, ഹുത്ത ബനീ തമീം 8, അൽറസ് 7, അൽമുവയ്യ 7, നാരിയ 7, റഫ്ഹ 7, റിയാദ് അൽഖബ്റ 6, അൽനമാസ് 6, ബാറഖ് 6, റിജാൽ അൽമ 6, അൽഅയ്ദാബി 6, ഖുബാഷ് 6, തരീഫ് 6, അൽവജ്ഹ് 6, അൽഖുറയാത് 5, തുറൈബാൻ 5, ദഹ്റാൻ അൽജനൂബ് 5, തനൂമ 5, ഖഫ്ജി 5, അൽമൻദഖ് 4, ഖിൽവ 4, ബുഖൈരിയ 4, തുർബ 4, ഖഹ്മ 4, മഹായിൽ 4, മുലൈജ 4, ദർബ് 4, അഖീഖ് 3, അൽബാഹ 3, തബർജൽ 3, അൽസഹൻ 3, ഖിയ 3, റനിയ 3, അൽഹായ്ത് 3, അൽഷംലി 3, മൗഖഖ് 3, യദമഅ 3, റ-ഫാഇ അൽജംഷ് 3, താദിഖ് 3, ദുബ 3, മഖ്വ 2, ദൂമത് അൽജൻഡൽ 2, അൽഅയ്സ് 2, മനാഫ അൽഹുദൈദ 2, അൽഖൂസ് 2, അൽബാറക് 2, സറാത് ഉബൈദ 2, അൽഗസല 2, അൽഷനൻ 2, അൽറയ്ത 2, ബദർ അൽജനൂബ് 2, ഹബോന 2, അൽഉവൈഖല 2, അൽഅസിയ 2, മഹദ് ദഹബ് 1, നബാനിയ 1, നമീറ 1, അൽഖറഇ 1, അൽഖുർമ 1, അൽമഹാനി 1, മൈസാൻ 1, അൽഫർഷ 1, തബാല 1, ഖൈസൂമ 1, അൽമുവസം 1, അൽഅർദ 1, അൽദായർ 1, അഹദ് അൽമസ്റഅ 1, അദം 1, റാബിഗ് 1, ഹുത്ത സുദൈർ 1, റുവൈദ അൽഅർദ 1, തുമൈർ 1, അൽബദ 1, തൈമ 1, അൽഹമന 1, ഉംലജ് 1.
മരണസംഖ്യ:
റിയാദ് 596, ജിദ്ദ 577, മക്ക 483, മദീന 106, ദമ്മാം 78, ഹുഫൂഫ് 81, ത്വാഇഫ് 50, തബൂക്ക് 32, ബുറൈദ 27, അറാർ 19, ജീസാൻ 16, ഖത്വീഫ് 15, മുബറസ് 14, ഖോബാർ 12, ഹഫർ അൽബാത്വിൻ 11, ബെയ്ഷ് 9, അൽഖുവയ്യ 8, വാദി ദവാസിർ 9, അബഹ 8, സബ്യ 8, അൽബാഹ 7, ഖമീസ് മുശൈത് 7, സകാക 5, മഹായിൽ 4, ഉനൈസ 4, ഹാഇൽ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹുറൈംല 3, അൽഅയൂൺ 3, അഹദ് റുഫൈദ 3, അൽമജാരിദ 3, നജ്റാൻ 3, യാംബു 2, സുലൈയിൽ 2, അൽമദ്ദ 2, ബീഷ 2, അൽബദാഇ 2, ദഹ്റാൻ 2, അൽഖർജ് 2, അബൂഅരീഷ് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്മിയ 1, ഹുത്ത സുദൈർ 1, അൽനമാസ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.