സൗദി അറേബ്യയിൽ ഇന്നും രോഗികളുടെ ഇരട്ടി രോഗമുക്തർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ ഇരട്ടി രോഗമുക്തരുടെ പ്രതിദിനകണക്കാണ് വെള്ളിയാഴ്ചയും പുറത്തുവന്നത്. 2566 പേർ സുഖംപ്രാപിച്ചപ്പോൾ പുതുതായി രോഗം സ്ഥിരീകരിച്ചത് 1383 പേർക്ക് മാത്രമാണ്. എന്നാൽ മരണനിരക്ക് ഒരുപോലെ തുടരുകയാണ്. 35 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കണക്കിലുൾപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3338 ആയി. 1.1 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
റിയാദ് 1, ജിദ്ദ 8, മക്ക 7, ദമ്മാം 1, ഹുഫൂഫ് 4, ത്വാഇഫ് 5, ബുറൈദ 1, നജ്റാൻ 1, ബീഷ 2, അറാർ 2, സകാക 1, അല്ലൈത് 1, അൽമജാരിദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 295902 പേരിൽ 262959 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 88.9 ശതമാനമായി ഉയർന്നു.
രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത് 29605 പേർ മാത്രമാണ്. ഇതിൽ 1782 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
വെള്ളിയാഴ്ച മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 81. ഹാഇലിൽ 77ഉം ജിദ്ദയിൽ 69ഉം ഹുഫൂ-ഫിൽ 58ഉം ജീസാനിൽ 57ഉം മദീനയിൽ 44ഉം ദമ്മാമിൽ 44ഉം ബുറൈദയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 66,347 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,138,204 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 879, ജിദ്ദ 739, മക്ക 584, ഹുഫൂഫ് 162, ത്വാഇഫ് 135, മദീന 123, ദമ്മാം 109, ബുറൈദ 57, തബൂക്ക് 54, അറാർ 35, ജീസാൻ 32, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, മുബറസ് 29, ഖത്വീഫ് 26, മഹായിൽ 21, വാദി ദവാസിർ 20, സബ്യ 18, സകാക 18, അൽബാഹ 17, ഖർജ് 17, ഖോബാർ 15, ബീഷ 15, അൽഖുവയ്യ 14, ബെയ്ഷ് 14, അൽറസ് 14, അബഹ 12, അയൂൺ 9, അൽമജാരിദ 9, ഖമീസ് മുശൈത്ത് 8, ഉനൈസ 8, നജ്റാൻ 8, അബൂഅരീഷ് 7, ഹുറൈംല 6, സുൈലയിൽ 4, അഹദ് റുഫൈദ 4, ജുബൈൽ 4, റിജാൽ അൽമ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽനമാസ് 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.