കോവിഡ് മരണം 3000 കടന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് മരണം 3000 കടന്നു. ബുധനാഴ്ച 36 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3020 ആയി. റിയാദ് 07, ജിദ്ദ 05, മക്ക 11, ഹുഫൂഫ് 05, ത്വാഇഫ് 02, ഹാഇൽ 01, ഹഫർ അൽബാത്വിൻ 01, ദറഇയ 01, മഹായിൽ 02, അൽറസ് 01 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 1389 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1626 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,82,824ഉം ആകെ രോഗമുക്തരുടെ എണ്ണം 2,45,314ഉം ആയി. ചികിത്സയിൽ തുടരുന്നത് 34,490 പേരാണ്. അതിൽ 1,991 പേരുടെ നില ഗുരുതരമാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്. ബുധനാഴ്ചയിലെ 52,099 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 35,80,139 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 87 ശതമാനമായി തുടരുന്നു. ബുധനാഴ്ച ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 109. മക്കയിൽ 106ഉം ഖമീസ് മുശൈത്തിൽ 90ഉം ജീസാനിൽ 53ഉം ജിദ്ദയിൽ 49ഉം ഹുഫൂഫിൽ 47ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ചെറുതും വലുതുമായ 204 പട്ടണങ്ങൾ ഇപ്പോഴും രോഗത്തിെൻറ പിടിയിലാണ്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 843 ആയി. ജിദ്ദയിൽ 695ഉം മക്കയിൽ 546ഉം ആളുകൾ ഇതുവരെ മരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.