കോവിഡ്: മരണം ഒമ്പതു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനമുണ്ടായശേഷം ഒമ്പതു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വിവിധയിടങ്ങളിലായി കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. 234 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 357 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,336 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,48,238 ആയി ഉയർന്നു. ആകെ മരണസംഖ്യ 5940 ആണ്. അസുഖബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതിൽ 596 പേരാണ് ഗുരുതരനിലയിലുള്ളത്.
ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 70, മക്ക 42, കിഴക്കൻ പ്രവിശ്യ 35, മദീന 27, ഖസീം 17, അസീർ എട്ട്, നജ്റാൻ എട്ട്, അൽജൗഫ് ഏഴ്, തബൂക്ക് ആറ്, ജീസാൻ അഞ്ച്, ഹാഇൽ മൂന്ന്, വടക്കൻ അതിർത്തി മേഖല മൂന്ന്, അൽബാഹ മൂന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.