കോവിഡ് പ്രതിരോധം: സൗദി ലോകത്തിന് നൽകിയത് 100 ദശലക്ഷം ഡോളർ സഹായം
text_fieldsജിദ്ദ: കോവിഡിനെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനക്കും മറ്റ് ഏജൻസികൾക്കും വിവിധ പദ്ധതികൾക്കും 100 ദശലക്ഷം ഡോളർ സഹായം നൽകിയതായി െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല ബിൻ യഹ്യ അൽമുഅ്ലമി പറഞ്ഞു. യു.എൻ. സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിനോടൊപ്പം വെർച്വലായി നടന്ന ധനസഹായ കൈമാറ്റ യോഗത്തിലാണ് സൗദി പ്രതിനിധി ഇക്കാര്യം പറഞ്ഞത്.
കോവിഡിനെ നേരിടാൻ അന്താരാഷ്ട്ര ശ്രമങ്ങൾക്കുള്ള സഹായമാണിത്. മഹാമാരിയെ നേരിടാൻ എല്ലാവരും സഹകരിച്ചും െഎക്യപ്പെട്ടും കൂട്ടായി പ്രവർത്തിക്കേണ്ടതിെൻറ പ്രധാന്യം സൗദി അറേബ്യ ശരിക്കും മനസ്സിലാക്കുന്നുണ്ട്. ദേശീയ അന്തർദേശീയ തലത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങൾ അൽമുഅ് ലമി ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ച രാജ്യങ്ങൾക്ക് സഹായങ്ങൾ എത്തിക്കാൻ ശ്രമിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ നേരിടാനുള്ള ആഗോള ശ്രമങ്ങൾ ശക്തമാക്കുന്നതിന് വേണ്ട അന്താരാഷ്ട്ര നടപടികൾക്ക് നേതൃത്വം നൽകാൻ െഎക്യരാഷ്ട്ര സഭയെ പ്രാപ്തമാക്കുന്ന എല്ലാ കാര്യങ്ങൾക്കും രാജ്യം പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോകാരോഗ്യ സംഘടനക്ക് സൗദി അറേബ്യ നൽകി വരുന്ന നിരന്തര സഹായത്തിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എൻ. സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് നന്ദി രേഖപ്പെടുത്തി. ലോക സുരക്ഷക്കും സ്ഥിരതക്കും അഭിവൃദ്ധിക്കും സൗദി അറേബ്യ യു.എന്നുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യമനിലെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നൽകി കൊണ്ടിരിക്കുന്നതായും യു.എൻ. സെക്രട്ടറി ജനറൽ പറഞ്ഞു. വെർച്വൽ കൈമാറ്റ ചടങ്ങിൽ യു.എന്നിലെ ഡെപ്യൂട്ടി പ്രതിനിധി ഡോ. ഖാലിദ് ബിൻ മുഹമ്മദ് മെൻസ് ലാവിയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.